കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്, നല്ല ടേസ്റ്റും, പക്ഷേ കഴിച്ചാൽ പണികിട്ടും; പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി

Published : Feb 12, 2024, 08:27 AM ISTUpdated : Feb 12, 2024, 08:33 AM IST
കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്, നല്ല ടേസ്റ്റും, പക്ഷേ കഴിച്ചാൽ പണികിട്ടും; പഞ്ഞിമിട്ടായി നിരോധിച്ച് പുതുച്ചേരി

Synopsis

പഞ്ഞി മിഠായി വിൽക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിഷപദാർത്ഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ അടച്ചിടും.

ചെന്നൈ: വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽ പഞ്ഞിമിഠായി നിരോധിച്ചു. പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ വ്യാഴാഴ്ച വീഡിയോയിലൂടെയാണ് നിരോധനം അറിയിച്ചത്. കുട്ടികൾക്ക് പഞ്ഞിമിഠായി വാങ്ങി നൽകരുതെന്ന് ​ഗവർണർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മിഠായിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വിഷ പദാർഥമായ റോഡാമൈൻ-ബിയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതായും തമിഴിസൈ സൗന്ദരരാജൻ വീഡിയോയിൽ പറഞ്ഞു.

പഞ്ഞി മിഠായി വിൽക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വിഷപദാർത്ഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയാൽ കടകൾ അടച്ചിടും. കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷണം കുട്ടികൾക്ക് നൽകരുതെന്ന് ആളുകൾ അറിഞ്ഞിരിക്കണമെന്നും ഇവർ പറഞ്ഞു.  

Read More.... അടിവയറ്റിലെ കൊഴുപ്പിനെ അകറ്റാന്‍ കഴിക്കാം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്ന് ഗുണനിലവാര സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്ക് പഞ്ഞി മിഠായി വിൽക്കാൻ അനുമതി നൽകിയേക്കും. 
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പ്രകാരം, റോഡാമൈൻ ബിയെ (RhB) കൃത്രിമ നിറത്തിനായാണ് ഉപയോ​ഗിക്കുന്നത്. ഭക്ഷണവുമായി കലർന്ന് ശരീരത്തിൽ പ്രവേശിക്കുമ്പോൾ കോശങ്ങളിലും ടിഷ്യൂകളിലും ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കും. മാത്രമല്ല, ദീർഘകാല ഉപയോഗം കരൾ പ്രവർത്തനത്തെ ബാധിക്കും. ക്യാൻസർ പോലുള്ള ഗുരുതരമായ രോ​ഗങ്ങൾക്കും കാരണമാകും. ചെറിയ കാലയളവിൽ വലിയ അളവിൽ ഉപയോ​ഗിച്ചാൽ വിഷബാധയുമുണ്ടാകും.  

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം