ഏത്തപ്പഴം ഇരിപ്പുണ്ടോ...? കുട്ടികൾക്ക് ഇഷ്ടമാകുന്ന ഒരു പലഹാരം

By Web TeamFirst Published Jul 6, 2021, 9:34 PM IST
Highlights

ഈ പലഹാരം പ്രഭാത ഭക്ഷണമായും കുട്ടികൾക്ക് നൽകാം. നേന്ത്രപ്പഴം നെയ്യിൽ പൊരിച്ചത് ഏറെ സ്വാദിഷ്ടവും ഹെൽത്തിയുമാണ്. ഇനി എങ്ങനെയാണ് ഈ പല​ഹാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... 

കുട്ടികൾക്ക് കൃത്രിമ ബേക്കറി പലഹാരങ്ങൾ ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളാണ് ആരോ​ഗ്യത്തിന് മികച്ചത്. ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കി വീട്ടിൽ തന്നെ രുചികരമായി സ്നാക്സുകൾ തയ്യാറാക്കാവുന്നതാണ്. കുട്ടികൾക്ക് കൊടുക്കാൻ മികച്ചതും ഏറെ പോഷക​ഗുണമുള്ളതുമായ ഒരു പലഹാരം പരിചയപ്പെടാം. 

ഏത്തപ്പഴവും നെയ്യുമൊക്കെ ചേർത്ത് തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ പലഹാരം. ഈ പലഹാരം പ്രഭാത ഭക്ഷണമായും കുട്ടികൾക്ക് നൽകാം. നേന്ത്രപ്പഴം നെയ്യിൽ പൊരിച്ചത് ഏറെ സ്വാദിഷ്ടവും ഹെൽത്തിയുമാണ്. ഇനി എങ്ങനെയാണ് ഈ പല​ഹാരം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ... 

വേണ്ട ചേരുവകൾ... 

 നന്നായി പഴുത്തിട്ടില്ലാത്ത നേന്ത്രപ്പഴം             1 എണ്ണം
 തേങ്ങ ചിരവിയത്                                               2 ടേബിൾ സ്‌പൂൺ
 നെയ്യ്                                                                      1/2 ടേബിൾ സ്പൂൺ 
പഞ്ചസാര                                                                 2 ടീ സ്പൂൺ 

തയാറാക്കുന്ന വിധം...

ആദ്യം പഴം വട്ടത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ചൂടായ ശേഷം പഴം ചേർത്ത് പൊരിച്ചെടുക്കുക. മൊരിഞ്ഞു വരുമ്പോൾ തേങ്ങ ചിരവിയതും പഞ്ചസാരയും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. അൽപമൊന്ന് തണുത്ത ശേഷം കുട്ടികൾക്ക് കൊടുക്കാം.

തക്കാളി സൂപ്പ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...

click me!