ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

Published : Aug 12, 2025, 02:29 PM ISTUpdated : Aug 12, 2025, 02:33 PM IST
Raisins soaked in milk

Synopsis

അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടാം.

വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, ഫൈബര്‍, മഗ്‌നീഷ്യം തുടങ്ങിയവ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടാം. ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ദഹനം മെച്ചപ്പെടുത്താന്‍

നാരുകളാല്‍ സമ്പന്നമായ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

2. ഹൃദയാരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൊളസ്‍ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. എല്ലുകളുടെ ആരോഗ്യം

കാത്സ്യം, വിറ്റാമിന്‍ ഡി, അയേണ്‍ എന്നിവയാല്‍ സമ്പന്നമായതിനാല്‍ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. രോഗ പ്രതിരോധശേഷി കൂട്ടാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

5. ശരീരഭാരം കുറയ്ക്കാന്‍

പ്രോട്ടീനും മറ്റും അടങ്ങിയിരിക്കുന്നതിനാല്‍ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

6. ഊര്‍ജം ലഭിക്കാന്‍

ശരീരത്തിന് വേണ്ട ഊര്‍ജം ലഭിക്കാനും ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കാം.

7. നല്ല ഉറക്കം ലഭിക്കാന്‍

ഉണക്കമുന്തിരി കുതിര്‍ത്ത പാല്‍ രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

8. ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉണക്കമുന്തിരി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !