Health Tips: മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ആറ് ഗുണങ്ങള്‍

Published : Feb 02, 2025, 10:14 AM IST
Health Tips: മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ആറ് ഗുണങ്ങള്‍

Synopsis

വിറ്റാമിൻ സി,  മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവ മത്തങ്ങ വിത്തില്‍ നിന്നും ലഭിക്കും. മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈബര്‍ എന്നിവയൊക്കെ കൊണ്ട് സമ്പന്നമാണ് മത്തങ്ങ വിത്തുകൾ. വിറ്റാമിൻ സി,  മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍, പൊട്ടാസ്യം എന്നിവ മത്തങ്ങ വിത്തില്‍ നിന്നും ലഭിക്കും. 

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ഹൃദയാരോഗ്യം 

മഗ്നീഷ്യം ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ മത്തങ്ങ വിത്തുകള്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കും. 

2. രോഗ പ്രതിരോധശേഷി

വിറ്റാമിൻ സി, ഇ, സിങ്ക്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

3. നല്ല ഉറക്കം

ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനത്തിന് മത്തങ്ങ വിത്തുകള്‍ സഹായിക്കും. അതിനാല്‍ മത്തങ്ങ വിത്തുകൾ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും. 

4. തലച്ചോറിന്‍റെ ആരോഗ്യം 

സിങ്ക്, മഗ്നീഷ്യം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ മത്തങ്ങ വിത്തുകള്‍ പതിവായി കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

5. ദഹനം 

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6. വണ്ണം കുറയ്ക്കാന്‍ 

മത്തങ്ങ വിത്തുകളുടെ കലോറി വളരെ കുറവാണ്. കൂടാതെ ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിശപ്പ് കുറയ്ക്കാനും അമിത വണ്ണം കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: നെയ്യ് ചേര്‍ത്ത ഇളം ചൂടുവെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്