ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

Published : Jan 21, 2025, 02:13 PM ISTUpdated : Jan 21, 2025, 02:19 PM IST
ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

Synopsis

100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവയും ബദാമില്‍ അടങ്ങിയിട്ടുണ്ട്. 

ബദാം കഴിക്കാന്‍ ഇഷ്ടമാണോ? നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് ബദാം. 100 ഗ്രാം ബദാമില്‍ 21.2 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവയും ബദാമില്‍ അടങ്ങിയിട്ടുണ്ട്. 

ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. തലച്ചോറിന്‍റെ ആരോഗ്യം 

100 ഗ്രാം ബദാമില്‍ 3.5 മില്ലിഗ്രാം വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്. ദിവസവും കുതിര്‍ത്ത ബദാം കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ഹൃദയാരോഗ്യം 

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ കുതിര്‍ത്ത ബദാം സഹായിക്കും. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കാനും ഗുണം ചെയ്യും. 

3. ദഹനം 

രാവിലെ വെറും വയറ്റില്‍ ബദാം കുതിർത്തത് അഞ്ച് എണ്ണം വീതം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

4. വണ്ണം കുറയ്ക്കാന്‍ 

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

5. എല്ലുകളുടെ ആരോഗ്യം 

100 ഗ്രാം ബദാമില്‍ 264 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും അഞ്ച് ബദാം വീതം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

6. പ്രതിരോധശേഷി

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. 

7. ചര്‍മ്മം 

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...