'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' എങ്ങനെ തയ്യാറാക്കാം...

Web Desk   | others
Published : Nov 20, 2020, 10:34 AM IST
'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' എങ്ങനെ തയ്യാറാക്കാം...

Synopsis

സൂപ്പുകള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. അത് പച്ചക്കറികള്‍ യോജിപ്പിച്ചുള്ളതാകുമ്പോള്‍ ഏറെ മികച്ചതായിരിക്കും. ഇത്തരത്തില്‍ ഒരു 'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' തയ്യാറാക്കിയാലോ

സൂപ്പുകള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. അത് പച്ചക്കറികള്‍ യോജിപ്പിച്ചുള്ളതാകുമ്പോള്‍ ഏറെ മികച്ചതായിരിക്കും. ഇത്തരത്തില്‍ ഒരു 'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' തയ്യാറാക്കിയാലോ. 

ആവശ്യമായ ചേരുവകള്‍...

തക്കാളി, ക്യാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, കോവയ്ക്ക എന്നിവ ചെറുതായി അരിഞ്ഞത്  - 3 കപ്പ്
ഉപ്പ്  - ആവശ്യത്തിന്
ജീരകപ്പൊടി  - അര ടീസ്പൂണ്‍
കുരുമുളക് പൊടി  - അര ടീസ്പൂണ്‍
ഓയില്‍  - ഒരു ടീസ്പൂണ്‍
കറിവേപ്പില  - അല്‍പം

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

പച്ചക്കറികളെല്ലാം ഒരു പ്രഷര്‍ കുക്കറില്‍ രണ്ട് കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കാം. വെന്ത ശേഷം ഇവ ഒരു ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ബ്ലെന്‍ഡ് ചെയ്തെടുക്കാം. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ജീരകപ്പൊടിയും കുരുമുളക് പൊടിയും ചേര്‍ക്കാം. ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ക്കാം. ആരോഗ്യപ്രദമായ 'മിക്സഡ് വെജിറ്റബിള്‍ സൂപ്പ്' തയ്യാര്‍.

Also Read:- ക്യാരറ്റ്- ഇഞ്ചി സൂപ്പ്; തയ്യാറാക്കാം എളുപ്പത്തില്‍...

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ