Asianet News MalayalamAsianet News Malayalam

ക്യാരറ്റ്- ഇഞ്ചി സൂപ്പ്; തയ്യാറാക്കാം എളുപ്പത്തില്‍...

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ക്യാരറ്റും ആരോഗ്യത്തിന് ഏറെ ഗുണകരമായൊരു പച്ചക്കറിയാണ്. ഇവ രണ്ടും ചേര്‍ത്ത് തയ്യാറാക്കുന്നൊരു സൂപ്പാണ് ഇന്ന് പരിചയപ്പെടുത്തുന്നത്

recipe of carrot ginger soup
Author
Trivandrum, First Published Nov 19, 2020, 11:16 PM IST

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ക്യാരറ്റും ആരോഗ്യത്തിന് ഏറെ ഗുണകരമായൊരു പച്ചക്കറിയാണ്. ഇവ രണ്ടും ചേര്‍ത്ത് തയ്യാറാക്കുന്നൊരു സൂപ്പാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

ആവശ്യമായ ചേരുവകള്‍

ക്യാരറ്റ് (വലുത്)  - 6- 8 വരെ
സവാള  - വലിയ ഒരെണ്ണത്തിന്റെ പകുതി ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി  - രണ്ട് വലിയ അല്ലി ചെറുതായി അരിഞ്ഞത്.
ഒലിവ് ഓയില്‍  - കാല്‍ കപ്പ്
ഉപ്പ്  - ആവശ്യത്തിന് 
വെജിറ്റബിള്‍ സ്റ്റോക്ക് - ആറ് കപ്പ്
ഇഞ്ചി തൊലി കളഞ്ഞ് അരിഞ്ഞത്  - ഒരിഞ്ച് നീളത്തില്‍
മല്ലിയില  - ഗാര്‍നിഷ് ചെയ്യാന്‍ വേണ്ടി മാത്രം 
കുരുമുളക് പൊടി  - ആവശ്യത്തിന് 

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

ക്യാരറ്റ് തൊലി കളഞ്ഞ് ചെറുതായി അരിയുക. ഇത് ഒരു പാനില്‍ ഒലിവ് ഓയില്‍ ചൂടാക്കിയ ശേഷം ഉപ്പും ചേര്‍ത്ത് ഒന്ന് ചെറുതായി വഴറ്റിയെടുക്കുക. ഇനി ഈ ക്യാരറ്റ് ഒരു ബ്രോയിലര്‍ ഉപയോഗിച്ച് ബ്രോയില്‍ ചെയ്തെടുക്കാം. ക്യാരറ്റ് ബ്രൗണ്‍ നിറമാകുന്നത് വരെയാണ് ബ്രോയില്‍ ചെയ്യേണ്ടത്.

ഇനി വെജിറ്റബിള്‍ സ്റ്റോക്ക് തിളപ്പിച്ച് അതിലേക്ക് ഇഞ്ചിയും മല്ലിയിലയും ചേര്‍ത്ത് പതിനഞ്ച് മിനുറ്റ് നേരത്തേക്ക് തീ ചെറുതാക്കി വയ്ക്കാം. ശേഷം ഇതിലേക്ക് സവാള ചേര്‍ത്ത് ഇളക്കാം. തുടര്‍ന്ന് വെളുത്തുള്ളിയും ക്യാരറ്റും ചേര്‍ക്കാം. കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് ചൂടോടെ കഴിക്കാം.

Also Read:- മധുരക്കിഴങ്ങ് പായസം റെസിപ്പിയുമായി അങ്കിത; വീഡിയോ കാണാം...

Follow Us:
Download App:
  • android
  • ios