വണ്ണം കുറയ്ക്കാന്‍ മികച്ചത് പച്ച ആപ്പിളോ ചുവപ്പ് ആപ്പിളോ?

By Web TeamFirst Published Nov 27, 2020, 3:08 PM IST
Highlights

ചുവപ്പ്, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ആപ്പിളുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ഏതാണ് മികച്ചത് ?

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതേയല്ല. ആപ്പിളിന് മറ്റു പഴങ്ങളെ അപേക്ഷിച്ച് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആന്‍റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ ക്യാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.

ചുവപ്പ്, പച്ച എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ആപ്പിളുകള്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ഏതാണ് മികച്ചത് ? പച്ച ആപ്പിളുകൾക്ക്​ രുചിയിൽ അൽപ്പം പുളിയുണ്ടാകും. എന്നാല്‍ ചുവപ്പ് ആപ്പിള്‍ നല്ല മധുരമുള്ളതാണ്. രണ്ടിലും ആന്‍റി ഓക്‌സിഡന്റുകളും ശരീരത്തിന് വേണ്ട  വിറ്റാമിനുകളും  അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്‍റെയും കരളിന്‍റെയുമൊക്കെ ആരോഗ്യത്തിന് ഇവ രണ്ടും നല്ലതാണ്. 

 

എന്നാല്‍ ചുവപ്പ് ആപ്പിളിനെക്കാള്‍ വിറ്റാമിന്‍ എ, ബി, സി, ഇ, കെ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നത് പച്ച ആപ്പിളിലാണ്. കൂടാതെ അയേണ്‍, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ കൂടുതല്‍ അടങ്ങിയിരിക്കുന്നതും പച്ച ആപ്പിളിലാണ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പച്ച ആപ്പിള്‍ കഴിക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഫൈബര്‍ ധാരാളം അടങ്ങിയ പച്ച ആപ്പിള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം നാരടങ്ങിയിട്ടുളളതിനാല്‍ ഇവ പെട്ടെന്ന് തന്നെ വിശപ്പ് മാറാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ അകറ്റാനും ഇവയ്ക്ക് കഴിയും.

 

പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ മികച്ചതാണ്. പച്ച ആപ്പിളില്‍ കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ എല്ലുകളുടെയും പല്ലിന്‍റെയും ബലം വർധിപ്പിക്കാന്‍ സഹായിക്കും. അതേസമയം ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയിരിക്കുന്നത് ചുവപ്പ് ആപ്പിളിലാണ്. 

Also Read: മള്‍ബറി കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്!

click me!