'സ്വർണ്ണത്തളികയിൽ ഒരു ഊണ്'; ബിൽ കണ്ട് അമ്പരന്ന് റിമി ടോമി; വീഡിയോ

Published : Oct 13, 2021, 07:15 PM ISTUpdated : Oct 13, 2021, 07:26 PM IST
'സ്വർണ്ണത്തളികയിൽ ഒരു ഊണ്'; ബിൽ കണ്ട് അമ്പരന്ന് റിമി ടോമി; വീഡിയോ

Synopsis

സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ ആണ് റിമി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. സഹോദരൻ റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിൽ ആണ് റിമി ഭക്ഷണം കഴിക്കാനെത്തിയത്.

മലയാളികളുടെ പ്രിയങ്കരിയായ  ഗായിക (singer) ആണ് റിമി ടോമി. ഫിറ്റ്നസ് രഹസ്യവും വർക്കൗട്ട് വീഡിയോകളും മറ്റ് വിശേഷങ്ങളുമായി താരം അടുത്തിടെയായി സമൂഹ മാധ്യമങ്ങളില്‍ (social media) വളരെ അധികം സജ്ജീവമാണ്. 

ഇപ്പോഴിതാ സ്വർണ്ണത്തളികയിൽ ഭക്ഷണം കഴിക്കുന്നതിന്‍റെ വീഡിയോ ആണ് റിമി തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്നത്. സഹോദരൻ റിങ്കുവിനൊപ്പം മഹാരാഷ്ട്രയിലെ ഒരു ഹോട്ടലിൽ ആണ് റിമി ഭക്ഷണം കഴിക്കാനെത്തിയത്. 

വലിയ താലി മീല്‍സ് കഴിക്കാന്‍ വന്നതാണെന്നും റിമി വീഡിയോയില്‍ പറയുന്നു. വലിയൊരു സ്വർണ്ണത്തളികയിൽ വിളമ്പിയ പലവിധ വിഭവങ്ങൾ ഓരോന്നായി റിമി ടോമി രുചിച്ചു നോക്കുന്നതും വീഡിയോയില്‍ കാണാം. ഓരോ വിഭവത്തിന്റെ പേരും അവയുടെ പ്രത്യേകതകളും റിമി പ്രേക്ഷകർക്കായി പറയുന്നുമുണ്ട്. 

ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ കണ്ടപ്പോഴുള്ള റിമിയുടെ അമ്പരപ്പും വീഡിയോയില്‍ കാണാം. രണ്ട് പേർ ചേർന്ന് ഇത്രയും വലിയ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമേ ആയിട്ടുള്ളു എന്നും റിമി പറയുന്നു. ഭക്ഷണത്തിന്റെ ബിൽ റിമി പ്രേക്ഷകരെ കാണിക്കുന്നുമുണ്ട്. 1198 രൂപയാണ് ബില്ല്. റിമിയുടെ വീഡിയോ എന്തായാലും ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. 

 

Also Read: റാംപിൽ ചുവടുവച്ച കരീനയ്ക്ക് നേരെ 'ബോഡി ഷെയിമിംഗ്'; പിന്തുണയുമായി ആരാധകര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍