Robot : ഈ റോബോട്ട് കൊള്ളാല്ലോ? പ്രത്യേകത എന്താണെന്നോ...?

By Web TeamFirst Published May 11, 2022, 11:22 AM IST
Highlights

ഓംലെറ്റ് തയ്യാറാക്കാനും ഈ റോബോട്ടിന് പരിശീലനം നൽകിയിട്ടുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇൻ റോബോട്ടിക്‌സ് ആൻഡ് എഐ (Frontiers in Robotics and AI) എന്ന ജേണലിൽ പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭക്ഷണത്തിലെ ഉപ്പും പുളിയും എരിവുമൊക്കെ പാകത്തിനാണോ എന്ന് നോക്കാൻ റോബോട്ടുകൾ എത്തുന്നു.  റോബോട്ടിനെ ഉപയോഗിച്ച് ഭക്ഷണത്തിന്റെ രുചി നോക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ​ഗവേഷകർ. 

ഭക്ഷണങ്ങൾക്ക് രുചിയുണ്ടോ എന്ന് നോക്കുക മാത്രമല്ല ഭക്ഷണം ചവച്ചരയ്ക്കുമ്പോൾ ഓരോ ഘട്ടത്തിലും ലഭിക്കുന്ന ചേരുവകളുടെ അളവ് മനസ്സിലാക്കാൻ ഈ റോബോട്ട് ഷെഫിന് കഴിയുമെന്ന് ​ഗവേഷകർ പറയുന്നു. ഈ റോബോട്ട് വ്യത്യസ്തമായ മൂന്ന് രീതികളിലാണ് ഭക്ഷണം ചവച്ച് അരയ്ക്കുക. ഇത് അനുസരിച്ചാണ് വിഭവങ്ങളുടെ ‘ടേസ്റ്റ് മാപ്പ്’ തയ്യാറാക്കുന്നതെന്ന് ​ഗവേഷകർ പറഞ്ഞു. 

ടേസ്റ്റ് മാപ്പ് തയ്യാറാക്കുമ്പോൾ വിഭവത്തിലടങ്ങിയിരിക്കുന്ന ഉപ്പും മസാലയും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം മനസ്സിലാക്കാനുള്ള കഴിവും ഈ റോബോട്ടിനുണ്ടെന്നും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലുടെ വെബ്സൈറ്റിൽ പറയുന്നു.  ഓംലെറ്റ് തയ്യാറാക്കാനും ഈ റോബോട്ടിന് പരിശീലനം നൽകിയിട്ടുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇൻ റോബോട്ടിക്‌സ് ആൻഡ് എഐ (Frontiers in Robotics and AI) എന്ന ജേണലിൽ പഠനത്തിലെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈസിയായി തയ്യാറാക്കാവുന്ന ഫ്രൈഡ് ബനാന ബോൾസ്‌ ; റെസിപ്പി

click me!