
അന്നും ഇന്നും നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ നടിയാണ് സമീറ റെഡ്ഡി. സമൂഹ മാധ്യമങ്ങളില്‍ വളരെ അധികം സജ്ജീവമാണ് സമീറ. ഇപ്പോഴിതാ ഒരു പാചക പരീക്ഷണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സമീറ. വെള്ളക്കടലകൊണ്ടുള്ള ചോക്ലേറ്റ് ട്രഫിളിന്‍റെ വീഡിയോ ആണ് താരം ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
കുതിർത്ത് വേവിച്ച വെള്ളക്കടലയാണ് സമീറ ഇതിനായി തിരഞ്ഞെടുത്തത്. തൊലി കളഞ്ഞ വെള്ളക്കടല 200 ഗ്രാം, രണ്ട് ടേബിൾ സ്പൂൺ കൊക്കോ പൗഡർ, ആറ് ഈന്തപ്പഴം, ഒരു ടേബിൾ സ്പൂൺ പീനട്ട് ബട്ടർ എന്നിവയാണ് വെള്ളക്കടല - ചോക്ലേറ്റ് ട്രഫിളിന്‍റെ ചേരുവകള്‍.
ഇവ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും സമീറ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആദ്യം ചേരുവകളെല്ലാം ബ്ലെൻഡറിൽ കുഴച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ തേൻ ഒഴിച്ച് കുഴച്ച് മാവ് പരുവത്തിലാക്കിയെടുക്കണം. ഇനി ഇവ ചെറിയ ബോൾ ആകൃതിയിലാക്കിയ ശേഷം ഉരുക്കി വെച്ചിരിക്കുന്ന ചോക്ലേറ്റിലേയ്ക്ക് മുക്കിയെടുക്കുക. 25 മിനിറ്റ് ഫ്രീസറിൽ വയ്ക്കുന്നതോടെ സംഭവം റെഡി.