ഈ 7 ഭക്ഷണങ്ങൾ ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും

Web Desk   | Asianet News
Published : Jan 20, 2021, 04:58 PM ISTUpdated : Jan 20, 2021, 08:47 PM IST
ഈ 7 ഭക്ഷണങ്ങൾ ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും

Synopsis

മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യകരമായ ശുക്ലത്തിന്റെ ഉത്പാദനത്തിന് സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ശുക്ലത്തിന്റെ ഗുണനിലവാരം. ബീജത്തിന്റെ എണ്ണക്കുറവും ചലനക്കുറവും വന്ധ്യതയിലേക്ക് നയിക്കുന്നു. ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയാം...

മുട്ട...

മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ആരോഗ്യകരമായ ശുക്ലത്തിന്റെ ഉത്പാദനത്തിന് സഹായിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

 

 

പാലക്ക് ചീര...

പാലക്ക് ചീരയിൽ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ശുക്ലം വർദ്ധിപ്പിക്കുന്നതിന്  സഹായിക്കുന്നു. ഫോളിക് ആസിഡിന്റെ അഭാവം ശുക്ലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം. 

വാഴപ്പഴം...

വാഴപ്പഴത്തിലെ എ, ബി 1, സി തുടങ്ങിയ വിറ്റാമിനുകൾ ആരോഗ്യകരവും ശക്തവുമായ ബീജം നിർമ്മിക്കാൻ ശരീരത്തെ സഹായിക്കുന്നു. ബീജങ്ങളുടെ അളവും ഈ വിറ്റാമിനുകളെ ആശ്രയിച്ചിരിക്കുന്നു. വാഴപ്പഴത്തിൽ 'ബ്രോമെലൈൻ'(Bromelain) എന്നറിയപ്പെടുന്ന അപൂർവ എൻസൈം അടങ്ങിയിരിക്കുന്നു. ഈ എൻസൈം വീക്കം തടയുന്നതിനൊപ്പം ശുക്ലത്തിന്റെ ഗുണനിലവാരവും എണ്ണവും മെച്ചപ്പെടുത്താൻ സഹായിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

 

 

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ 'എൽ-അർജിനൈൻ എച്ച്.സി.എൽ' എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന ബീജങ്ങളുടെ എണ്ണത്തിനും ഊർജ്ജത്തിനും സഹായിക്കുമെന്ന് മുമ്പ് നടത്തിയ ചില ​ഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

വാൾനട്ട്...

ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും നല്ല ഉറവിടമാണ് വാൾനട്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾ വൃഷണങ്ങളിലേക്കുള്ള രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് ഇം​ഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാലയിലെ പ്രൊഫ. അലൻ പേസി പറയുന്നു. 

 

 

വെളുത്തുള്ളി...

രക്തത്തെ ശുദ്ധീകരിക്കാനും രക്തചംക്രമണം വർദ്ധിപ്പിക്കാനും ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്താനും വെളുത്തുള്ളി ഏറെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

മത്തങ്ങക്കുരു...

ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 'ഫൈറ്റോസ്റ്റെറോൾ'( Phytosterol) മത്തങ്ങക്കുരുവിൽ അടങ്ങിയിരിക്കുന്നു. ഇത് ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല, മത്തങ്ങക്കുരുവിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശുക്ലത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡികെ പബ്ലിഷിങ്ങിന്റെ ഹീലിങ് ഫുഡ്സ് എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.   

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍