ഭക്ഷണം കഴിച്ചു നിൽക്കുന്ന വ്ളോഗറുടെ പുറകില്‍ ഷാരൂഖ് ഖാൻ; വൈറലായി വീഡിയോ

Published : Apr 08, 2023, 09:25 PM IST
ഭക്ഷണം കഴിച്ചു നിൽക്കുന്ന വ്ളോഗറുടെ പുറകില്‍ ഷാരൂഖ് ഖാൻ; വൈറലായി വീഡിയോ

Synopsis

'ഇന്ത്യയുടെ സൃഷ്ടിപരവും കരകൗശലപരവുമായ ഔന്നിത്യവും വെളിവാക്കുന്ന  'ഇന്ത്യ ഇൻ ഫാഷൻ' പ്രദർശനം ഏറെ ആകർഷകമായി തോന്നുന്നു' എന്ന കുറിപ്പിനൊപ്പം  ചില ഫോട്ടോകളും ചെറിയ വീഡിയോകളും ഇവര്‍ പങ്കുവച്ചു.

ജർമൻ മോഡലും വ്ളോഗറുമായ കരോൻ ദൗറിന്‍റെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭക്ഷണം കഴിച്ചു നിൽക്കുന്ന കരോളിന ദൗറിന്‍റെ പുറകില്‍ നില്‍‌ക്കുന്ന സെലിബ്രിറ്റിയുടെ വലിപ്പമറിയാതെ പങ്കുവെച്ച ഒരു പോസ്റ്റിന്റെ പേരിലാണ് കരോളിന ഇപ്പോള്‍ താരമാകുന്നത്. നിതാ–മുകേഷ് അംബാനി സാംസ്‌കാരിക കേന്ദ്രത്തിന്റെ  ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ   മുംബൈയിൽ എത്തിയതാണ് കരോളിന. പരിപാടിയിൽ പങ്കെടുത്തിന്‍റെ ചില വീഡിയോകള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

'ഇന്ത്യയുടെ സൃഷ്ടിപരവും കരകൗശലപരവുമായ ഔന്നിത്യവും വെളിവാക്കുന്ന  'ഇന്ത്യ ഇൻ ഫാഷൻ' പ്രദർശനം ഏറെ ആകർഷകമായി തോന്നുന്നു' എന്ന കുറിപ്പിനൊപ്പം  ചില ഫോട്ടോകളും ചെറിയ വീഡിയോകളും ഇവര്‍ പങ്കുവച്ചു. എന്നാല്‍ പോസ്റ്റിന്റെ അവസാനം  പങ്കുവച്ച വീഡിയോയിൽ, തന്റെ  പുറകിൽ കറുത്ത വസ്ത്രം ധരിച്ച നില്‍ക്കുന്ന മനുഷ്യനെ കരോളിന ശ്രദ്ധിച്ചില്ല. അത് മറ്റാരുമല്ല, ഇന്ത്യൻ സിനിമയുടെ കിങ് ഖാനായ ഷാരൂഖ് ഖാന്‍ ആയിരുന്നു. 

മേശപ്പുറത്ത് വച്ചിരിക്കുന്ന പാത്രത്തിൽ നിന്നും  ഒരു പാൻ എടുക്കുകയാണ് ഷാരൂഖ് ദൃശ്യത്തിൽ. ഈ ഒറ്റ ദൃശ്യം കൊണ്ട് പതിനായിരക്കണക്കിനു ഫോളോവേഴ്സിനെയാണ് കരോളിന് ഇപ്പോള്‍ ലഭിച്ചത്. പോസ്റ്റിന് താഴെ നിരവധി ഷാരൂഖ് ആരാധകര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു.  'ഷാരൂഖാനുമൊത്ത് ഭക്ഷണം കഴിക്കുക എന്നത് തങ്ങളിൽ പലരുടെയും ജീവിത അഭിലാഷങ്ങളിൽ ഒന്നാണെന്നു' എന്നാണ് ഒരു ആരാധകന്‍റെ കമന്‍റ്. ഷാരൂഖാൻ എന്ന ഒറ്റ വ്യക്തിക്ക് വേണ്ടിയാണ് കരോളിനയുടെ പ്രൊഫൈൽ കാണാൻ തങ്ങൾ  എത്തിയത് എന്നാണ് മറ്റൊരു ആരാധകന്‍റെ കമന്‍റ്. 

 

Also Read: യെല്ലോ ഔട്ട്ഫിറ്റില്‍ മനോഹരിയായി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

PREV
Read more Articles on
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്