പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പലതും വേണ്ടെന്ന് വച്ച് കട്ട ഡയറ്റിലാണ് താരം.  മുന്നിലെത്തിയ ചീസ് പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മലയാളത്തിന്‍റെ പ്രിയ നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷകളിലുമെത്തി മികച്ച നടിക്കുള്ള ദേശീയ പുരസ്‍കാരം നേടിയ താരം. ഫിറ്റ്നസിലും വളരെ അധികം ശ്രദ്ധിക്കുന്ന താരമാണ് കീര്‍ത്തി. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പലതും വേണ്ടെന്ന് വച്ച് കട്ട ഡയറ്റിലാണ് താരം.

മുന്നിലെത്തിയ ചീസ് പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോയില്‍ കീര്‍ത്തിയും സഹതാരമായ നിധിനും ഭക്ഷണം കഴിക്കുമ്പോഴാണ് നിധിന്‍, തനിക്ക് ലഭിച്ച പിസ കീര്‍ത്തിയെ കഴിക്കാനായി പ്രേരിപ്പിക്കുന്നത്. ആ സമയത്ത് കീര്‍ത്തിയുടെ കൈയില്‍ പഴങ്ങള്‍ നിറച്ച ഒരു പാത്രമാണ് ഉള്ളത്.

നല്ല രുചി എന്ന് പറഞ്ഞ് നിധിന്‍ പിസ കഴിക്കുന്നതും ഇടയ്ക്ക് കീര്‍ത്തിയുടെ നേരെ നീട്ടുന്നതും കാണാം. കീര്‍ത്തി ആദ്യമൊക്കെ പിസ വേണ്ടെന്ന് പറഞ്ഞ് സാലഡ് കഴിക്കുന്നതും കാണാം. എന്നാല്‍ ഒടുവില്‍ കീര്‍ത്തി പിസയില്‍ വീഴുന്നതാണ് കാണുന്നത്.

View post on Instagram

കീര്‍ത്തി പിസ കഴിച്ചു തുടങ്ങുമ്പോള്‍ 'ഓ.. നോ' എന്ന പാട്ടും കേള്‍ക്കാം. 'ചില സമയത്ത് നിങ്ങള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ഒരു വഴിയും ഉണ്ടാവില്ല' - എന്ന ക്യാപ്ഷനോടെ കീര്‍ത്തി തന്നെയാണ് രസകരമായ ഈ വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ എട്ട് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി!