വിറ്റാമിന്‍ സി ലഭിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

Published : Jun 21, 2023, 12:49 PM IST
വിറ്റാമിന്‍ സി ലഭിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

Synopsis

വിറ്റാമിൻ സിയുടെ പ്രധാന ആരോഗ്യ ഗുണങ്ങളിൽ ഒന്ന് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവാണ്. വിറ്റാമിൻ സി മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുവെന്നും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.  

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിലൊന്നാണ് വിറ്റാമിൻ സി. എല്ലുകളുടെ വികസനം, രക്തധമനികളുടെ ആരോഗ്യം, മുറിവുണക്കൽ എന്നിവയ്ക്കെല്ലാം വിറ്റാമിൻ സി പ്രധാന പങ്കാണ് വഹിക്കുന്നത്. കൊളാജൻ എന്ന അവശ്യ പ്രോട്ടീൻറെ ശരിയായ ഉത്പാദനത്തിനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു.  അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന വിറ്റാമിൻ സി ശരീരകലകളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. 

വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിറ്റാമിൻ സിയുടെ പ്രധാന ആരോഗ്യ ഗുണങ്ങളിൽ ഒന്ന് വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവാണ്. വിറ്റാമിൻ സി മാനസികാവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുന്നുവെന്നും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.

വിറ്റാമിൻ സി അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ...

പപ്പായ...

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമായി പപ്പായ കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിൽ പപ്പായ ചേർക്കുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ആർത്തവ വേദന നിയന്ത്രിക്കാനും സഹായിക്കും. 

പേരയ്ക്ക...

ഒരു പേരയ്ക്കയിൽ ശരാശരി വലിപ്പമുള്ള ഓറഞ്ചിനെക്കാൾ 3-4 മടങ്ങ് വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ധാരാളം പേരയ്ക്കയിലുണ്ട്. കൂടാതെ, ഇത് ഹൃദയത്തിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.

ബ്രോക്കോളി... 

പാകം ചെയ്ത അര കപ്പ് ബ്രോക്കോളിയിൽ  വിറ്റാമിൻ സിയുടെ 50% വരെ അടങ്ങിയിരിക്കാമെന്ന് പഠനങ്ങൾ പറയുന്നു. ബ്രോക്കോളിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ മറ്റ് അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ്...

തൊലിയുള്ള ഇടത്തരം വലിപ്പമുള്ള ഉരുളക്കിഴങ്ങിന് 27 മില്ലിഗ്രാം വരെ വിറ്റാമിൻ സി നൽകാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ സി കൂടാതെ, വിറ്റാമിൻ ബി 6, പൊട്ടാസ്യം തുടങ്ങിയ മറ്റ് അവശ്യ പോഷകങ്ങളും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. 

മാമ്പഴം...

ആന്റിഓക്‌സിഡന്റുകൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ മാമ്പഴം പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

കിവിപ്പഴം...

വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ എന്നിവയുടെ ശക്തമായ ഉറവിടമായ കിവി ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു. അതുവഴി ഹൃദ്രോഗവും പക്ഷാഘാതവും കുറയ്ക്കുന്നു. 

Read more ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

 

PREV
click me!

Recommended Stories

ചർമ്മത്തിലെ കൊളാജൻ വർദ്ധിപ്പിക്കാൻ കഴിയുന്ന പഴങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍