ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ദോശ റെസിപ്പികള്‍. ഇന്ന് ഷിബി തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

  1. അരി ഒരു കപ്പ്

2. ഉഴുന്ന്, പരിപ്പ് കാൽ കപ്പ്

3. തുവര പരിപ്പ് കാൽ കപ്പ്

4. കടലപ്പരിപ്പ് കാൽ കപ്പ്

5. കായപ്പൊടി 1/2 സ്പൂൺ

6. മുളക് പത്തെണ്ണം

7. കുരുമുളക് അഞ്ചെണ്ണം

8. ഇഞ്ചി ഒരു കഷ്ണം

9. ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അരി, ഉഴുന്ന്, പരിപ്പ്, കടലപ്പരിപ്പ് എന്നിവ വെള്ളത്തിൽ കുതിർത്തതിന് ശേഷം കായപ്പൊടിയും മുളകും കുരുമുളകും ഇഞ്ചിയും ചേർത്ത് നന്നായി അരച്ചെടുക്കുക. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം രാവിലെ ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇത് ദോശക്കല്ലിലേക്ക് ഒഴിച്ച് നന്നായി പരത്തി അതിലേക്ക് കുറച്ച് എണ്ണയും ഒഴിച്ച് വേവിച്ചെടുത്താൽ മതി. രുചികരമായ അട ദോശ തയ്യാർ.