ഹൃദയാഘാതം ഉണ്ടാക്കുന്ന ചില ഭക്ഷണങ്ങള്‍

By Web TeamFirst Published Feb 27, 2019, 11:02 PM IST
Highlights

മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

മോശം ജീവിതശൈലിയും തെറ്റായ ഭക്ഷണക്രമവും കാരണം രാജ്യത്ത് ഹൃദയാഘാതം പിടിപെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. 30-40 വയസ്സിലേ ഹൃദയത്തിന് തകരാറുകള്‍ വരുന്നത് സാധാരണമായിരിക്കുന്നു. നെഞ്ചുവേദന തന്നെയാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണം. ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം.  ചില ഭക്ഷണങ്ങള്‍ ഹൃദയാഘാതം ഉണ്ടാക്കും. 

ചിക്കന്‍ ഫ്രൈ, ചീസ് കൊണ്ടുളള ഭക്ഷണങ്ങള്‍, ബര്‍ഗര്‍, പിസ, ഐസ്ക്രീം തുടങ്ങിയവ ഹൃദയാഘാതം ഉണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഹൃദയാഘാതം  അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക് ഉണ്ടാക്കാം. 

രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. ബീഫ്  പോലുളള പ്രോട്ടീനാല്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ കഴിക്കുന്നതും ഹൃദയസംബന്ധിയായ രോഗങ്ങള്‍ വരാന്‍ സാധ്യതയേറയാണ്. 

click me!