Masala Tea Recipe : ചായ സമയമല്ലേ, കടുപ്പത്തിലൊരു മസാല ടീ കുടിച്ചാലോ?

By Web TeamFirst Published Jun 23, 2022, 3:29 PM IST
Highlights

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

 

വെെകുന്നേരം നാല് മണിക്കായി ഒരു ചൂട് ചായ കുടിക്കുന്നതിന്റെ സന്തോഷം വേറെ ഇല്ലെന്ന് തന്നെ പറയാം. ചിലർക്ക് കടുപ്പത്തിലായിരിക്കണം ചായ വേണ്ടത്, മറ്റ് ചിലർക്ക് ലെെറ്റ് ചായ അല്ലെങ്കിൽ മീഡിയം ചായ..ഇനി മുതൽ മസാല ചായ (masala tea ) കുടിച്ചാലോ?

മസാല ചായയിൽ അടങ്ങിയിരിക്കുന്ന ഇഞ്ചിയും, ഗ്രാമ്പുവും ദഹനപ്രശ്‌നങ്ങളും വയറിൽ അനുഭവപ്പെടുന്ന എരിച്ചിലും ഒരു പരിധിവരെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി പാരാസൈറ്റിക് പ്രോർട്ടികളുള്ള നിരവധി സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് അവ തുമ്മൽ, ജലദോഷം എന്നിവയിൽ നിന്നും നമ്മെ സംരക്ഷിച്ച് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഏലക്കയും, ഗ്രാമ്പുവും വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ​ഗ്യാസ് ട്രബിൾ പ്രശ്നമുള്ളവർ ദിവസവും ഒരു കപ്പ് മസാല ചായ കുടിക്കുന്നത് നല്ലതാണ്. എങ്ങനെയാണ് മസാല ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ചായപ്പൊടി                ഒന്നര ടീ സ്‌പൂൺ
പാൽ                            2 ഗ്ലാസ്
ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു, ജാതിപത്രി എന്നിവ ചേർത്തു പൊടിച്ചെടുത്ത ഗരം 
മസാല                        കാൽ ടീസ്‌പൂൺ
പഞ്ചസാര                    പാകത്തിന്
വെള്ളം                         1 ​ഗ്ലാസ്

തയ്യാറാക്കുന്ന വിധം...

ആദ്യം പാൽ നന്നായി തിളപ്പിക്കുക.നന്നായി തിളച്ച് കഴിഞ്ഞാൽ അതിലേക്ക് ചായ പൊടിയും  ഗരംമസാല പൊടിയും ഇടുക. ശേഷം നല്ല പോലെ തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ അരിച്ചെടുക്കുക. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചൂടോടെ കുടിക്കാം.

Read more  നാരങ്ങ വെള്ളം വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?

click me!