വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ 'സ്‌പെഷ്യല്‍ ടീ'...

By Web TeamFirst Published Sep 6, 2020, 8:01 PM IST
Highlights

ഡയറ്റ് കൊണ്ട് മാത്രം ഒരിക്കലും വലിയ തോതിലുള്ള 'ഫിറ്റ്‌നസ്' നേടാന്‍ നമുക്കാകില്ല. എങ്കിലും ഡയറ്റില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അതായത്, വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങളെ ഡയറ്റിലുള്‍പ്പെടുത്താമെന്ന്
 

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനൊപ്പം തന്നെ വര്‍ക്കൗട്ടും ശരിയായ ലൈഫ്‌സ്റ്റൈലുമെല്ലാം പാലിക്കേണ്ടതുണ്ട്. ഡയറ്റ് കൊണ്ട് മാത്രം ഒരിക്കലും വലിയ തോതിലുള്ള 'ഫിറ്റ്‌നസ്' നേടാന്‍ നമുക്കാകില്ല. 

എങ്കിലും ഡയറ്റില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്. അതായത്, വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങളെ ഡയറ്റിലുള്‍പ്പെടുത്താമെന്ന്. അത്തരത്തില്‍ പതിവായി കഴിക്കാവുന്ന ഒരു 'സ്‌പെഷ്യല്‍ ടീ' ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

അയമോദകവും ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്താണ് ഈ ചായ തയ്യാറാക്കുന്നത്. ഇത് വണ്ണം കുറയ്ക്കാന്‍ എത്തരത്തിലാണ് സഹായകമാകുന്നതെന്ന് പ്രമുഖ ഡയറ്റീഷ്യന്‍ മാല ചാറ്റര്‍ജി പറയുന്നു. 

'ഇഞ്ചി- അയമോദകം- ചെറുനാരങ്ങ എന്നിവ ചേര്‍ത്ത ചായ എല്ലാ ദിവസവും രാവിലെയാണ് കഴിക്കേണ്ടത്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെയാണ് പ്രത്യക്ഷമായി സ്വാധീനിക്കുന്നത്. ദഹനം വൃത്തിയായി നടന്നാല്‍ തന്നെ വണ്ണം കുറയാനും വയറ് കുറയാനുമെല്ലാം എളുപ്പമാണ്. അതുപോലെ തന്നെ അസിഡിറ്റി കുറയ്ക്കാനും ഇത് ഏറെ സഹായകമാണ്. വണ്ണം കുറയ്ക്കാന്‍ ഈ ചായ മാത്രം പോര, ഇതിനൊപ്പം തന്നെ ബാലന്‍സ്ഡ് ആയ ഡയറ്റും വ്യായാമവുമെല്ലാം ചെയ്യേണ്ടതുണ്ട് എന്ന കാര്യം വിട്ടുപോകരുത്...'- മാല ചാറ്റര്‍ജി പറയുന്നു. 

ഇനി എങ്ങനെയാണ് ചായ തയ്യാറാക്കേണ്ടത് എന്ന് നോക്കാം. അരയിഞ്ച് വലിപ്പത്തിലുള്ള ഒരു കഷ്ണം ഇഞ്ചി, ഒരു ടീസ്പൂണ്‍ അയമോദകം എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി കുതിര്‍ത്ത് വയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം തിളപ്പിച്ചാണ് ചായ തയ്യാറാക്കേണ്ടത്. തിളച്ചുകഴിയുമ്പോള്‍ ഇതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ത്തുകൊടുക്കുക. ശേഷം അരിച്ചെടുത്ത് ചൂടോടെ തന്നെ കഴിക്കാം.

Also Read:- 'വെയ്റ്റ് ലോസ് ജ്യൂസ്': ഭാരം കുറയ്ക്കണോ, ഈ ജ്യൂസ് ഒന്ന് കുടിച്ച് നോക്കൂ...

click me!