Asianet News MalayalamAsianet News Malayalam

'വെയ്റ്റ് ലോസ് ജ്യൂസ്': ഭാരം കുറയ്ക്കണോ, ഈ ജ്യൂസ് ഒന്ന് കുടിച്ച് നോക്കൂ...

 ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളരിക്ക രോഗങ്ങൾക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു.വെള്ളരിക്കയും പുതിനയും ചേർത്ത ജ്യൂസ് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. 

Drink This Quick Cucumber-Mint Drink To Lose Weight
Author
Trivandrum, First Published Sep 5, 2020, 6:23 PM IST

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ഭാരം കുറയ്ക്കാൻ ആ​​ഗ്രഹിക്കുന്നവർ ഇനി മുതൽ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ​ഗുണം ചെയ്യും. വെള്ളരിക്കയിൽ 90 ശതമാനത്തിലധികം വെള്ളം അടങ്ങിയിരിക്കുന്നു.

 ആന്റി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന വെള്ളരിക്ക രോഗങ്ങൾക്കെതിരെ പോരാടുന്നതിന് സഹായിക്കുന്നു. ഇതിന്റെ ഉയർന്ന ജലാംശം ശരീരത്തെ ശുദ്ധീകരിക്കുകയും ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

ആരോഗ്യകരമായ ദഹനവ്യവസ്ഥ ഭാരം കുറയ്ക്കാൻ സഹായിക്കും. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ വെള്ളരിക്ക സാലഡ് ഉൾപ്പെടുത്തുന്നത് ഭാരം കുറയ്ക്കാനും രോ​ഗപ്രതിരോധശേഷി കൂട്ടാനും ​നല്ലതാണ്. ഇടയ്ക്ക് വിശക്കുമ്പോള്‍ ബേക്കറി പലഹാരങ്ങൾ‌ കഴിക്കാതെ പകരം വെള്ളരിക്ക അരിഞ്ഞ് കഴിക്കുന്നത് ശീലമാക്കാവുന്നതാണ്.

അങ്ങനെയാകുമ്പോള്‍ മറ്റ് ജങ്ക് ഫുഡുകളോടുള്ള ആസക്തി മാറികിട്ടുകയും ചെയ്യും. വെള്ളരിക്കയും പുതിനയും ചേർത്ത ജ്യൂസ് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വെള്ളരിക്ക               1 എണ്ണം (ചെറുതായി അരിഞ്ഞത്)
പുതിനയില               ആവശ്യത്തിന്
വെള്ളം                        1 കപ്പ്
നാരങ്ങ നീര്              2 ടീസ്പൂൺ
കുരുമുളക് പൊടി   1 ടീസ്പൂൺ

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ശേഷം തണുപ്പിച്ച് കുടിക്കുക.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്തു കൂട്ടുന്ന ആറ് തെറ്റുകള്‍...

Follow Us:
Download App:
  • android
  • ios