ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് ഷേഖാ ഹാഷിം തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.


ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഡയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹെല്‍ത്തി ആന്‍ഡ് ടേസ്റ്റിയായ ബീറ്റ്റൂട്ട് ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 

വേണ്ട ചേരുവകൾ

ബീറ്റ്റൂട്ട് - 1 
നാരങ്ങ/ഓറഞ്ച് നീര്- 1 എണ്ണത്തിന്‍റെ
ഇഞ്ചി- ഒരു ചെറിയ പീസ്
തേൻ- 1 ടേബിള്‍സ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറുതായി കട്ട് ചെയ്തു വെയ്ക്കുക. ശേഷം ഒരു ഓറഞ്ച് കുരു കളഞ്ഞ് അതിന്റെ നീരെടുത്ത് വെക്കാം അല്ലെങ്കിൽ ഒരു നാരങ്ങയുടെ നീര് എടുത്ത് വെക്കാം. ഇനി മിക്സിയുടെ ജാറിലേയ്ക്ക് ബീറ്റ്റൂട്ടും തയ്യാറാക്കി വെച്ചിരിക്കുന്ന നീരും തേനും ഇഞ്ചിയും കുറച്ച് വെള്ളവും കൂടി (അരയാൻ ആവശ്യമായ) ചേർത്ത് നന്നായി അരച്ചെടുത്ത്,1 ഗ്ലാസ്സ് വെള്ളവും കൂടി ചേർത്ത് അരിപ്പയിലൂടെ അരിച്ചെടുക്കാം. ഇനി ഐസ് ക്യൂബ്സ് കൂടി ചേർത്ത് കൊടുത്താൽ ജ്യൂസ് റെഡി ആയി. 

Also read: ഫ്രൂട്ട് ഷേക്കില്‍ കുറച്ച് വെറൈറ്റി ആയാല്ലോ; ഇതാ അടിപൊളി റെസിപ്പി