ശ്രദ്ധിക്കൂ, വെറും വയറ്റില്‍ കുതിർത്ത ബദാമും വാള്‍നട്സും ഒരുമിച്ച് കഴിച്ചാല്‍...

Published : Oct 10, 2023, 10:13 PM ISTUpdated : Oct 10, 2023, 10:15 PM IST
ശ്രദ്ധിക്കൂ, വെറും വയറ്റില്‍ കുതിർത്ത ബദാമും വാള്‍നട്സും ഒരുമിച്ച് കഴിച്ചാല്‍...

Synopsis

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് വാള്‍നട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ് തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. 

നിരവധി ആരോഗ്യ ഗുണങ്ങളുളള നട്സുകളാണ് ബദാമും വാൾനട്സും. പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ബദാം ഹൃദയാഘാതസാധ്യത കുറയ്ക്കാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് വാള്‍നട്സ്. പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ, ഫാറ്റ്സ്, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ വാൾനട്സ് തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം മികച്ചതാണ്. 

കുതിര്‍ത്ത ബദാമും വാള്‍നട്സും ഒരുമിച്ച്  കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഒന്നിലധികം പോഷകങ്ങൾ നിറഞ്ഞതാണ് ബദാമും വാള്‍നട്സും. അതിനാല്‍ ഇവ കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് ഒരു ദിവസത്തെ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. കുതിർത്ത ബദാമും വാള്‍നട്ലും ദിവസവും കഴിക്കുന്നത് ഊർജ്ജനില നിലനിർത്താനും സഹായിക്കുന്നു.

രണ്ട്... 

ഫൈബര്‍ ധാരാളം അടങ്ങിയതാണ് ബദാമും വാള്‍നട്സും. അതിനാല്‍ ഇവ രണ്ടും കുതിര്‍ത്ത് കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.  

മൂന്ന്...

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് വാള്‍നട്സ്. വിറ്റാമിന്‍ ഇ, ഫോളിക് ആസിഡ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ഇവയും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

നാല്...

ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് പ്രോത്സാഹിപ്പിക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും  കുതിർത്ത ബദാമും വാള്‍നട്സും കഴിക്കാം.  

അഞ്ച്...

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാമും വാള്‍നട്സും കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

ആറ്...

ഉയർന്ന പ്രോട്ടീനും ഫൈബറും, കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉള്ള കുതിർത്ത ബദാമും വാള്‍നട്സും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

ഏഴ്...

ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. അതുവഴി നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും.  കുതിര്‍ത്ത വാള്‍നട്സ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: എപ്പോഴും തുമ്മലും ജലദോഷവുമാണോ? പ്രതിരോധശേഷി കൂട്ടാന്‍ പതിവായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍