കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട സൂപ്പർ ഫുഡുകൾ
കുടലിന്റെ ആരോഗ്യം നന്നായിരുന്നാൽ മാത്രമേ നിങ്ങൾക്ക് നല്ല രീതിയിലുള്ള ദഹനം ലഭിക്കുകയുള്ളു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട സൂപ്പർ ഫുഡുകൾ ഇതാ.
16

Image Credit : Getty
ബെറീസ്
ബ്ലൂബെറി, റാസ്പ്ബെറി, സ്ട്രോബെറി എന്നിവയിൽ ധാരാളം ഫൈബറും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
26
Image Credit : stockPhoto
ബ്രൊക്കോളി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രൊക്കോളി. ഇതിൽ ധാരാളം ഫൈബർ ഉള്ളതുകൊണ്ട് തന്നെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
36
Image Credit : Getty
ഈന്തപ്പഴം
ഈന്തപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും, വയറ് വീർക്കൽ തടയാനും സഹായിക്കുന്നു.
46
Image Credit : Pixabay
ഗ്രീക്ക് യോഗർട്ട്
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് നല്ലതാണ്. നല്ല ദഹനം ലഭിക്കാനും ഇത് സഹായിക്കുന്നു.
56
Image Credit : Getty
തണ്ണിമത്തനും നാരങ്ങയും
നിരവധി ഗുണങ്ങൾ അടങ്ങിയ പഴങ്ങളാണ് തണ്ണിമത്തനും നാരങ്ങയും. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും നിർജ്ജലീകരണം തടയുകയും ചെയ്യുന്നു.
66
Image Credit : Getty
ഉപ്പിലിട്ട പച്ചക്കറികൾ
വെള്ളരി, ക്യാരറ്റ് തുടങ്ങിയവ ഉപ്പിലിട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Latest Videos

