പതിവായി സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Published : May 14, 2025, 01:36 PM IST
പതിവായി സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Synopsis

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. അതിനാല്‍ ഇവ കുറഞ്ഞ അളവില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. സ്ട്രോബെറിയിലെ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. 

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും നാരുകളും മറ്റും ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും പ്രമേഹത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

വിറ്റാമിന്‍ സി അടങ്ങിയ സ്ട്രോബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പൊതുവേ ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഒരു പഴം കൂടിയാണ് സ്ട്രോബെറി. അതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവ സഹായിക്കും. അതിനാല്‍ ഇവ കുറഞ്ഞ അളവില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം. സ്ട്രോബെറിയിലെ പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്ട്രോബെറി തലച്ചോറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ സ്ട്രോബെറി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഇവ സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ സ്ട്രോബെറി ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പിസിഒഎസ് രോഗികള്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...