Viral Video : ചോക്ലേറ്റ് സമൂസ പാവുമായി ഫുഡ് ബ്ലോഗര്‍; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

Published : Nov 26, 2021, 03:12 PM IST
Viral Video : ചോക്ലേറ്റ് സമൂസ പാവുമായി ഫുഡ് ബ്ലോഗര്‍; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

Synopsis

സമൂസയിലാണ് ഇവിടെ പരീക്ഷണം നടത്തുന്നത്. സമൂസയും ചോക്ലേറ്റും മയണൈസും ഒന്നിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 'സ്ട്രീറ്റ് ഫുഡ്' (Street Food) എന്നത് ഒരു വികാരമാണ്. വഴിയോര കച്ചവടത്തില്‍ തന്നെ പല തരത്തിലുള്ള പരീക്ഷണ വിഭവങ്ങളും നാം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലൂടെ (social media) കാണുന്നുമുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. 

പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുക, തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിക്കുക, പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുക...തുടങ്ങി പലതും അത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു മാരക കോമ്പിനേഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സമൂസയിലാണ് ഇവിടെ പരീക്ഷണം നടത്തുന്നത്. സമൂസയും ചോക്ലേറ്റും മയണൈസും ഒന്നിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പാവ് ബ്രെഡിനു മുകളില്‍ ചോക്ലേറ്റ് പുരട്ടിയതിന് ശേഷം സമൂസയും മയണൈസും നിറയ്ക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഈ ക്രൂരത എന്ന് അവസാനിപ്പിക്കും എന്നാണ് ആളുകളുടെ ചോദ്യം. 

 

Also Read: എന്തൊരു രുചിയാണ്! മില്ലറ്റ് ഇഡ്ഡലി ഒരു സംഭവം ആണെന്ന് ഉപരാഷ്ട്രപതി; ട്വീറ്റ് വൈറല്‍

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍