Diet Tips : മുട്ടയ്‌ക്കൊപ്പം കഴിച്ചുകൂടാത്ത ചില ഭക്ഷണങ്ങള്‍...

Web Desk   | others
Published : Nov 25, 2021, 11:26 PM IST
Diet Tips : മുട്ടയ്‌ക്കൊപ്പം കഴിച്ചുകൂടാത്ത ചില ഭക്ഷണങ്ങള്‍...

Synopsis

പല വിഭവങ്ങളിലേക്കും ചേരുവയായും മുട്ട ചേര്‍ക്കാറുണ്ട്. എന്നാല്‍ മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യാം

എത്ര ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും ( Healthy Food ) അത്, മറ്റ് ചില ഭക്ഷണങ്ങളുടെ കൂടെ ചേരുമ്പോള്‍ ( Food Combination ) ശരീരത്തിന് ദോഷമുണ്ടാക്കാം. ഇത്തരത്തില്‍ ഒരുമിച്ച് കഴിച്ചുകൂടാത്ത പല ഭക്ഷണങ്ങളുമുണ്ട്. നമ്മളിൽ മിക്കവാറും പേരും ദിവസവും കഴിക്കുന്ന ഒന്നാണ് മുട്ട. 

എളുപ്പത്തില്‍ തയ്യാറാക്കാമെന്നതും ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ് എന്നതിനാലുമാണ് അധിക പേരും നിത്യവും മുട്ട കഴിക്കാനായി തെരഞ്ഞെടുക്കുന്നത്. മുട്ടയാണെങ്കില്‍ പല രീതിയിലാണ് നമ്മള്‍ തയ്യാറാക്കാറുള്ളത്. പുഴുങ്ങിയും, ഓലെറ്റ്- അല്ലെങ്കില്‍ ബുള്‍സൈ് ആക്കിയും, കറിയോ, റോസ്‌റ്റോ, തോരനോ ആക്കിയും മറ്റുമെല്ലാം മുട്ട കഴിക്കാം. 

പല വിഭവങ്ങളിലേക്കും ചേരുവയായും മുട്ട ചേര്‍ക്കാറുണ്ട്. എന്നാല്‍ മുട്ടയോടൊപ്പം ചില ഭക്ഷണങ്ങള്‍ ചേര്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യാം. അത്തരത്തില്‍ മുട്ടയോടൊപ്പം ചേരാത്ത ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...


ഒന്ന്...

പഞ്ചസാര: മുട്ടയും പഞ്ചസാരയും ഒരുമിച്ച് കഴിക്കുന്നത് അത്ര ഗുണകരമല്ല. ഇത് ഒരുമിച്ച് ചേരുമ്പോള്‍ പുറത്തുവിടുന്ന 'അമിനോ ആസിഡ്' ഒരുപക്ഷേ രക്തം കട്ടയാകാന്‍ ഇടയാക്കാം. 

രണ്ട്...

സോയ മില്‍ക്ക്: സോയ മില്‍ക്കിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. മുട്ടയ്ക്കും അതുപോലെ തന്നെ. എന്നാലിവ ഒത്തുചേരുന്നത് അത്ര നല്ലതല്ല. ഭക്ഷണത്തില്‍ നിന്ന് പ്രോട്ടീന്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ പിന്തിരിപ്പിക്കാന്‍ ഈ കോംബോ ശ്രമിക്കാം. 

മൂന്ന്...

ചായ: ചായയും പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ എല്ലാം മിക്കവരുടെയും ഇഷ്ട കോംബോ ആണ്. എന്നാലിത് മലബന്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. 

നാല്...

മീന്‍: മീനും മുട്ടയും ഒരുമിച്ച് കഴിക്കുന്നതും അത്ര നല്ലതല്ല. 

ചിലരില്‍ ഇത് അലര്‍ജിക്ക് ഇടയാക്കും. 

അഞ്ച്... 

പനീര്‍: ഒരുപാട് ഗുണങ്ങളുള്ളൊരു വെജിറ്റേറിയന്‍ വിഭവമാണ് പനീര്‍. മീനിന്റെ കാര്യത്തിലേത് പോലെ തന്നെ പനീറും മുട്ടയ്‌ക്കൊപ്പം കഴിക്കുമ്പോള്‍ ചിലരില്‍ അലര്‍ജിയുണ്ടാകാം.

Also Read:- ഹാപ്പി ഹോർമോണായ 'സെറോട്ടോണിൻ' വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ടത്...

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം