ഒരു ആപ്പിളില്‍ ഇത്രയും ലക്ഷം രോഗാണുക്കള്‍; ഞെട്ടിപ്പിക്കുന്ന പഠനം!

Published : Jul 24, 2019, 03:02 PM IST
ഒരു ആപ്പിളില്‍ ഇത്രയും ലക്ഷം രോഗാണുക്കള്‍; ഞെട്ടിപ്പിക്കുന്ന പഠനം!

Synopsis

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ലിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? പോഷകസമ്പുഷ്ടമായ ഫലമാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയമില്ല. 

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താം എന്ന ചൊല്ലിൽ എത്രത്തോളം യാഥാർഥ്യമുണ്ട്? പോഷകസമ്പുഷ്ടമായ ഫലമാണ് ആപ്പിള്‍ എന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ ആരോഗ്യത്തിന് ആപ്പിള്‍ ഏറെ ഗുണം ചെയ്യുകയും ചെയ്യും. എന്നാല്‍  240 ഗ്രാം ഭാരമുള്ള ആപ്പിളില്‍ 100 ദശലക്ഷം(മില്ല്യണ്‍) രോഗാണുക്കള്‍ ഉണ്ടാകുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

ഓസ്ട്രിയയിലെ ഗ്രാസ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയാണ് (Graz University of Technology) പഠനം നടത്തിയത് . ആപ്പിളിലൂടെ ഈ രോഗാണുക്കള്‍ നമ്മുടെ അന്നനാളത്തില്‍ (കുടലില്‍) കുടിയേറിപ്പാര്‍ക്കുമെന്നും പഠനം പറയുന്നു.  Frontiers in Microbiology എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഈ രോഗാണുക്കള്‍ ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നത് വ്യക്തമല്ല. എന്നാല്‍ ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. 

അതേസമയം, വേവിക്കുന്നതിലൂടെ ഈ ബാക്ടീയ നശിക്കുമെന്നും പഠനത്തില്‍ പറയുന്നു. രോഗം പരത്തുന്നവസ്‌തുക്കളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. അതിനാല്‍ കീടാനാശിനി തളിക്കാത്ത ആപ്പിളുകള്‍ വാങ്ങാനും അവ നല്ല വൃത്തിയായി കഴുകിയോ തൊലി കളഞ്ഞോ കഴിക്കാനും ശ്രദ്ധിക്കണമെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു. 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍