പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്...

By Web TeamFirst Published Apr 18, 2019, 4:36 PM IST
Highlights

രാവിലെ തിരക്കിട്ട് ഓഫീസിലേക്കോ കോളേജിലേക്കോ ഒക്കെ ഓടിപ്പോകുമ്പോള്‍ സ്ഥിരമായി ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഒരാള്‍ക്ക് സംഭവിക്കുന്നതെന്താണ്?

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന്റെ അടിത്തറയെ തന്നെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധര്‍ എപ്പോഴും വിശദമാക്കാറുള്ള കാര്യമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ഒരാള്‍ക്ക് സംഭവിക്കുന്നതെന്താണ്?

രാവിലെ തിരക്കിട്ട് ഓഫീസിലേക്കോ കോളേജിലേക്കോ ഒക്കെ ഓടിപ്പോകുമ്പോള്‍ സ്ഥിരമായി ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. അവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെ പല അസുഖങ്ങളും വരാന്‍ സാധ്യതയുണ്ടെന്നും അതുവഴി മരണം നേരത്തേ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പുതിയൊരു പഠനത്തിന്റെ കണ്ടെത്തല്‍. 

'യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുകയും കൂട്ടത്തില്‍ അത്താഴം വൈകിക്കഴിക്കുകയും ചെയ്യുന്നവരാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇരട്ടിയാകുമെന്നും പഠനം വ്യക്തമാക്കി. 

പോഷകസമൃദ്ധമായ ഭക്ഷണമാണ് രാവിലെകളില്‍ കഴിക്കേണ്ടതെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കൊഴുപ്പ് കുറഞ്ഞ പാല്‍, യോഗര്‍ട്ട്, ചീസ്, വീറ്റ് ബ്രഡ്, പഴങ്ങള്‍ ഇത്തരം സാധനങ്ങളാണ് പ്രഭാതഭക്ഷണമാക്കാന്‍ ഉത്തമമെന്നും ഇവര്‍ പറയുന്നു.

click me!