ശരീരഭാരം കൂടുമെന്ന് പേടി വേണ്ട; കുടിക്കാം കരിമ്പിൻ ജ്യൂസ്; അറിയാം മറ്റ് ഗുണങ്ങള്‍...

By Web TeamFirst Published Sep 1, 2021, 7:30 PM IST
Highlights

നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്. കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 

ദാഹം മാറ്റാന്‍ പറ്റിയ നല്ലൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. രുചികരവും പോഷസമ്പുഷ്ടവുമായ കരിമ്പിന്‍ ജ്യൂസ് ദാഹമകറ്റുന്നതോടൊപ്പം ഉന്മേഷവും ഊർജ്ജസ്വലതയും നല്‍കുന്നു. നല്ല ആരോഗ്യത്തിന് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും കരിമ്പിന്‍ ജ്യൂസ് നല്ലതാണ്.

കരിമ്പിൽ കൊഴുപ്പ് ഒട്ടും ഇല്ല. മധുരം സ്വാഭാവികമായും കരിമ്പിനുണ്ട്. അതുകൊണ്ടുതന്നെ കരിമ്പിന്‍ ജ്യൂസ് തയ്യാറാക്കുമ്പോള്‍ പഞ്ചസാര ചേര്‍ക്കേണ്ട കാര്യമില്ല. 100 ഗ്രാം കരിമ്പില്‍  ജ്യൂസില്‍ വെറും 270 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കരിമ്പിൽ നാരുകൾ ധാരാളം അടിങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പാനീയം ആണിത്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉദരത്തിന്റെ ആരോഗ്യത്തിനുമൊക്കെ കരിമ്പിന്‍ ജ്യൂസ് നല്ലതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും. കരിമ്പിന്‍ ജ്യൂസ് കുടിക്കുന്നത് പല്ലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. അധികമായാൽ അമൃതും വിഷം എന്നാണല്ലോ. അതിനാല്‍ പതിവായി ഇവ കുടിക്കേണ്ടതില്ല. കരിമ്പിൻ ജ്യൂസ് വിൽപ്പന ശാലകൾ വഴിയോരങ്ങളിലെല്ലാം ഉണ്ട്. എന്നാൽ വൃത്തിയും വെടിപ്പും ഉള്ള കടകളിൽ നിന്ന് മാത്രം ഇവ വാങ്ങാന്‍ ശ്രദ്ധിക്കുക. 

Also Read: ദേശീയ പോഷകാഹാര വാരം; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!