ദേശീയ പോഷകാഹാര വാരം; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Sep 1, 2021, 4:58 PM IST
Highlights

ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തോടെ ലക്ഷ്യമിടുന്നത്. 

സെപ്റ്റംബർ ഒന്ന് മുതല്‍ ഏഴുവരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. കുട്ടികൾ, കൗമാരക്കാർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്. 

ഭക്ഷണങ്ങളിൽ നിന്നും ലഭിക്കുന്ന പോഷകങ്ങൾ നമ്മുടെ ശരീരത്തെയും ആരോഗ്യത്തെയും വലിയ രീതിയിലാണ് സ്വാധീനിക്കുന്നത്. പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളിൽ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തോടെ ലക്ഷ്യമിടുന്നത്. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. അതിനാല്‍ വെള്ളം ധാരാളം കുടിക്കാം. നിര്‍ജലീകരണം ഒഴിവാക്കാനും ശരീരത്തിന്‍റെ രോഗപ്രതിരോധശേഷിക്കും ദിവസവും വെള്ളം ധാരാളം കുടിക്കാം. 

രണ്ട്... 

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇലക്കറികള്‍. അതിനാല്‍ ദിവസവും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

 

മൂന്ന്...

ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമാണ് പഴങ്ങൾ. ഫൈബർ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

നാല്...

നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി, കറുവാപ്പെട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവയാണ് സുഗന്ധവ്യജ്ഞനങ്ങള്‍.

അഞ്ച്...

തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ബാക്റ്റീരിയ ഉണ്ടാകും. അവ ആഹാരം വിഘടിക്കുന്നതിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും സഹായിക്കുന്നു. നല്ല ബാക്റ്റീരിയകള്‍ ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നു. കൂടാതെ പ്രതിരോധശേഷിക്കും തൈര് കുടിക്കുന്നത് നല്ലതാണ്.  

Also Read: കുട്ടികൾക്ക് നൽകൂ ഹെൽത്തി ഫുഡ്; ശ്രദ്ധിക്കൂ ഇക്കാര്യങ്ങൾ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!