'ഫാന്റ ഓംലെറ്റ്'; എന്തിനാണ് ഇങ്ങനെയൊരു കോമ്പിനേഷൻ? വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Web Desk   | Asianet News
Published : Aug 10, 2021, 04:01 PM ISTUpdated : Aug 10, 2021, 07:19 PM IST
'ഫാന്റ ഓംലെറ്റ്'; എന്തിനാണ് ഇങ്ങനെയൊരു കോമ്പിനേഷൻ?  വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

Synopsis

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണം എന്ന് ബ്ലോഗർ ഷെഫിനോട് ചോദിക്കുന്നുണ്ട്. അപ്പോൾ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടാണെന്നാണ് അയാൾ മറുപടി പറയുന്നു. ഈ വിഭവത്തിന്റെ വില 250 രൂപയാണ്. മുട്ട് ഓംലെറ്റിനൊപ്പം ഫാന്റ കൂടിച്ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഫാന്റ ഓംലെറ്റ്.

വിചിത്രമായ ചില പാചക പരീക്ഷണ വീഡിയോകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സൈബര്‍ ലോകത്ത് കിടന്ന് കറങ്ങുകയാണ്. അക്കൂട്ടത്തിലിതാ പുതിയൊരു ഐറ്റം കൂടി വൈറലാവുകയാണ്. ഇക്കുറി മുട്ടയിലാണ് പരീക്ഷണം. ​ഗുജറാത്തിലെ സൂറത്തിലെ ഒരു വഴിയോര ഭക്ഷണശാലയിലെ ഒരു കോംബോയാണ് ചർച്ചയായിരിക്കുന്നത്.

 ഫാന്റ ഓംലെറ്റാണ് വിഭവം. ഓറഞ്ച് ഫ്‌ളേവറിലുള്ള ഫാന്റ ചേര്‍ത്താണ് മുട്ട തയ്യാറാക്കുന്നത്. ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ കോംബോ. ഇന്ത്യ ഈറ്റ് മാനിയ എന്ന യൂട്യൂബ് ചാനലിലാണ് ഈ കോംമ്പോയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരീക്ഷണം എന്ന് ബ്ലോഗർ ഷെഫിനോട് ചോദിക്കുന്നുണ്ട്. അപ്പോൾ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടാണെന്നാണ് അയാൾ മറുപടി പറയുന്നു. ഈ വിഭവത്തിന്റെ വില 250 രൂപയാണ്.

മുട്ട് ഓംലെറ്റിനൊപ്പം ഫാന്റ കൂടിച്ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് ഫാന്റ ഓംലെറ്റ്. തംസ് അപ്പ് എഗ്ഗ്, കോക്ക് എഗ്ഗ്, സ്പ്രൈറ്റ് എഗ്ഗ് എന്നിവയാണ് ഈ ഫുഡ് സ്റ്റാളിലെ മറ്റ് സ്പെഷ്യൽ വിഭവങ്ങൾ. നിരവധി പോഷകങ്ങളുള്ള മുട്ടയില്‍ മധുരമുള്ള പാനീയം കലര്‍ത്തുന്നത് എന്തിനാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്