പ്രമേഹ രോഗികള്‍ക്ക് പീച്ച് കഴിക്കാമോ? അറിയാം പീച്ചിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

Published : Oct 22, 2022, 07:05 PM IST
പ്രമേഹ രോഗികള്‍ക്ക് പീച്ച് കഴിക്കാമോ? അറിയാം പീച്ചിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

Synopsis

പ്രമേഹ രോഗികള്‍ക്ക് പീച്ച് കഴിക്കാമോ എന്ന സംശയവും പലര്‍ക്കുമുണ്ട്. ഏറെ സ്വാദിഷ്ഠമായ പീച്ച് പഴങ്ങള്‍ വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ്. 

പ്രമേഹം ഒരു രോഗം എന്നതിനെക്കാള്‍ ജീവിതശൈലിയുടെ ഭാഗമായി വരുന്ന അനാരോഗ്യകരമായ അവസ്ഥയാണ്. മിക്കവരിലും ഇന്ന് കണ്ടുവരുന്നത് 'ടൈപ്പ് 2' പ്രമേഹമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം.  പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള  പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. 

പ്രമേഹ രോഗികള്‍ക്ക് പീച്ച് കഴിക്കാമോ എന്ന സംശയവും പലര്‍ക്കുമുണ്ട്. ഏറെ സ്വാദിഷ്ഠമായ പീച്ച് പഴങ്ങള്‍ വിറ്റാമിനുകളുടെയും ആന്‍റി ഓക്സിഡന്‍റുകളുടെയും കലവറയാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ,  പൊട്ടാസ്യം തുടങ്ങിയവയടങ്ങിയ പീച്ച് ഫൈബറിനാല്‍ സമ്പുഷ്ടവുമാണ്. 

നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പീച്ച് പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന പഴമാണ്. രക്തത്തിലേയ്ക്ക് പഞ്ചസാരയെത്തുന്ന പ്രവര്‍ത്തനത്തെ പരമാവധി പതുക്കെയാക്കുകയാണ് പീച്ച് ചെയ്യുന്നത്. 
എന്തായാലും പീച്ചിന്‍റെ മറ്റ് ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം. 

ഒന്ന്...

ഫൈബറുകളാല്‍ സമ്പുഷ്ടമായ പീച്ച് ദഹനത്തിന് സഹായിക്കും. മലബന്ധം തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

രണ്ട്...

പോഷക സമ്പന്നമായ പീച്ച് കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ഫാറ്റ് കുറവാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പീച്ച് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ പീച്ച് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

നാല്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പീച്ച് പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

അഞ്ച്... 

വിറ്റാമിന്‍ ഇ-യും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പീച്ച് നിങ്ങളുടെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. 

Also Read: ചര്‍മ്മത്തിലെ ചുളിവുകൾ മാറാനും തലമുടി ആരോഗ്യത്തോടെ വളരാനും കിടിലനൊരു എണ്ണ!

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍