Sushmita Sen Favourite Food: പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തി സുസ്മിത സെന്‍

Published : Jan 08, 2022, 02:31 PM ISTUpdated : Jan 08, 2022, 02:33 PM IST
Sushmita Sen Favourite Food: പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തി സുസ്മിത സെന്‍

Synopsis

സോഷ്യല്‍ മീഡിയയില്‍ സജീവമായ സുസ്മിത, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ തനിക്ക് നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു.

നാല്‍പത്തിയഞ്ച് കടന്നിട്ടും ഇപ്പോഴും സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് നടി സുസ്മിത സെന്‍ (Sushmita Sen). മിസ് യൂണിവേഴ്സ് (miss universe) അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം, തന്‍റെ വ്യക്തി ജീവിതം കൊണ്ടും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ (social media) സജീവമായ സുസ്മിത, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെ തനിക്ക് നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചും താരം തുറന്നു പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി നേരിട്ട് സംസാരിക്കുന്ന ലൈവ് സെക്ഷനുമായി താരം എത്തിയിരുന്നു. തന്‍റെ പ്രിയപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചും സുസ്മിത സംസാരിച്ചു. താരത്തിന്‍റെ പെണ്‍മക്കളായ റെനീ സെന്‍, അലിസ സെന്‍ എന്നിവരും ലൈവ് സെക്ഷനില്‍ സുസ്മിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

ഇഷ്ടഭക്ഷണമേതാണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് രണ്ട് വിഭവങ്ങളുടെ പേരുകളാണ് താരം പറഞ്ഞത്. ആദ്യം 
ജാപ്പനീസ് വിഭവമായ സുഷിയാണ് ഇഷ്ടഭക്ഷണമെന്നും തന്‍റെ രണ്ട് മക്കളും സുഷിയുടെ ആരാധകരാണെന്നും സുസ്മിത പറഞ്ഞു. 

പിന്നീട് ബിരിയാണിയോടുള്ള ഇഷ്ടവും താരം തുറന്നുപറഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്നാണ് താരം പറഞ്ഞത്. ഹൈദ്രാബാദി ബിരിയാണിയോടുള്ള ഇഷ്ടവും അവര്‍ തുറന്നു പറഞ്ഞു. ഹൈദരാബാദിലാണ് ഞാന്‍ ജനിച്ചത്. അതിനാല്‍ ബിരിയാണിയുമായി എനിക്ക് വൈകാരികമായ ബന്ധമുണ്ട്. ഹൈദ്രാബാദി ബിരിയാണി എന്‍റെ പ്രിയപ്പെട്ട ഭക്ഷണമാണ്. ഞാന്‍ വിഷമിച്ചിരിക്കുന്ന സമയത്ത്, മനസ്സിന് സന്തോഷം തോന്നിപ്പിക്കാന്‍ ഞാന്‍ കഴിക്കുന്ന ഭക്ഷണം ബിരിയാണിയാണ്. നല്ല എരിവുള്ള ബിരിയാണിയാണ് തനിക്ക് ഇഷ്ടമെന്നും സുസ്മിത പറഞ്ഞു. 

അമ്മയുണ്ടാക്കുന്ന ചില്ലി ചിക്കന്‍ ഏറെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. സുസ്മിത ഒരിക്കല്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കി തന്നുവെന്നും ഏറെ രുചികരമായിരുന്നു അതെന്നും മകള്‍ അലിസ പറയുന്നു. അതേസമയം, താന്‍ പാചകം ചെയ്യാറില്ലെന്നും ആദ്യമായി ഉണ്ടാക്കിയത്  ചില്ലി ചിക്കനാണെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു. 

 

Also Read: സറോഗസ്സിയെക്കുറിച്ചും ദത്തെടുക്കലിനെക്കുറിച്ചും മനസ്സ് തുറന്ന് സണ്ണി ലിയോൺ

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍