
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഉന്നക്കായ വീട്ടില്‍ തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നേന്ത്രപ്പഴം - രണ്ടെണ്ണം
പഞ്ചസാര - നാല് സ്പൂൺ
നാളികേരം - രണ്ട് കപ്പ്
ഏലയ്ക്ക - ഒരു സ്പൂൺ
എണ്ണ - അര ലിറ്റർ
നെയ്യ് -2 സ്പൂൺ
നട്സ് -4 സ്പൂൺ
തയ്യാറാക്കുന്ന വിധം
നേന്ത്രപ്പഴം നല്ലതുപോലെ പുഴുങ്ങി ഉടച്ചതിനുശേഷം അതിലേക്ക് പഞ്ചസാര ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ച് അതിലേയ്ക്ക് തേങ്ങ ചേർത്തുകൊടുത്ത് നല്ലപോലെ വറുത്ത് മാറ്റിവയ്ക്കുക. ശേഷം അതിലേക്ക് തന്നെ അണ്ടിപ്പരിപ്പ് വറുത്തതും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് ഏലയ്ക്കയും കൂടി ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. നന്നായി പുഴുങ്ങി കൈകൊണ്ട് ഉടച്ചു വെച്ചിട്ടുള്ള നേന്ത്രപ്പഴത്തിനെ ചെറിയ ഉരുളകളാക്കി എടുത്ത് അതൊന്നു പരത്തിയതിനു ശേഷം അതിനുള്ളിലായിട്ട് തേങ്ങയും അതുപോലെ നട്സ് മിക്സും വെച്ചുകൊടുത്തു നല്ലപോലെ അതൊന്ന് കവർ ചെയ്തതിനുശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്.