പാനി പൂരി പ്രിയരാണോ ? എങ്കിൽ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം

Published : Oct 09, 2025, 10:57 AM IST
pani puri

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ചെറിയ ക്രിസ്പി പൂരികൾ

കടല വേവിച്ചത്                                                         ഒരു കപ്പ്

​ഗ്രീൻ ചട്ണി

മീട്ടാ ചട്ണി

ഉരുളകിഴങ്ങ് വേവിച്ച് കഷ്ണങ്ങളാക്കിയത്      1  കപ്പ്

സവാള ചെറുതായി അരിഞ്ഞത്                       ഒരു കപ്പ്‌

മല്ലിയില                                                                        ഒരു കപ്പ്‌

പുതിനയില                                                                1/4 കപ്പ്‌

പച്ചമുളക്                                                                   രണ്ട് എണ്ണം

ഇഞ്ചി ചെറിയ കഷ്ണം

നാരങ്ങനീര്                                                             ഒരു സ്പൂൺ

പുളി പിഴിഞ്ഞത്                                                    1/4  കപ്പ്

ഈന്തപ്പഴം                                                                 6 എണ്ണം

ശർക്കര                                                                     ഒരു അച്ച്

ചാട്ട് മസാല                                                            1 സ്പൂൺ

മുളകുപൊടി                                                       1/4 സ്പൂൺ

എണ്ണ                                                                        ആവശ്യത്തിന്

വെള്ളം                                                                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് ഗോതമ്പ് മാവിലേക്ക് ഒരു ‌സ്പൂൺ റവയും കുറച്ച് എണ്ണയും വെള്ളവും ചേർത്ത് കുഴച്ച് ചെറിയ പൂരികൾ ഉണ്ടാക്കുക. മല്ലിയില, പുതിനയില, പച്ചമുളക്, ഇഞ്ചി, ഉപ്പ് നാരങ്ങാനീര് ചേർത്ത് നല്ലപോലെ അരച്ച് വയ്ക്കുക. ആവശ്യത്തിന് വെള്ളവും ചേർത്ത് ചട്ണി തയ്യാറാക്കി വയ്ക്കുക.

പുളിയും ഈന്തപ്പഴവും ശർക്കരയും ചേർത്ത് അരച്ച് കുറച്ച് ഉപ്പും മുളകുപൊടിയും ചാട്ട് മസാലയും ചേർത്ത് ഇളക്കി വയ്ക്കുക. പൂരികൾ എടുത്ത് കൈകൊണ്ടു നടുവിൽ ചെറുതായി പൊട്ടിച്ച് അതിൽ ഉരുളകിഴങ്ങ് വേവിച്ച കഷ്ണങ്ങളും കടലയും മുറിച്ച ഉള്ളിയും ​ഗ്രീൻ ചട്ണിയും മീട്ടാ ചട്ണിയും ഒഴിച്ച് സെർവ് ചെയ്യുക. സ്വാദിഷ്ടമായ പാനിപൂരി തയ്യാർ.

 

 

PREV
Read more Articles on
click me!

Recommended Stories

ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കൂ; ഗുണങ്ങൾ ഇതാണ്
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്