ഫ്രിഡ്ജിനെ ഭക്ഷണങ്ങളാല്‍ സമ്പന്നമാക്കാം; ഇതൊന്ന് ചെയ്തുനോക്കൂ...

By Web TeamFirst Published Aug 2, 2021, 12:56 PM IST
Highlights

പുറത്തുനിന്ന് പതിവായി ഭക്ഷണം വാങ്ങി കഴിക്കുന്നത് കൊണ്ട് രണ്ട് പ്രശ്‌നങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന്, അത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു എന്നത്. രണ്ടാമതായി ഇതിനാവശ്യമായി വരുന്ന ചെലവ്. ഈ രണ്ട് കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് നല്ലതെന്ന് തോന്നാറില്ലേ?

ലോക്ഡൗണ്‍ കാലത്ത് മിക്കവാറും പേരും വിനോദമായി ഏറ്റെടുത്തത് പാചകം ചെയ്യലും ഭക്ഷണം കഴിക്കലും തന്നെയായിരുന്നു. സെലിബ്രിറ്റികളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത് ഇക്കാര്യങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നാം പുറത്തുനിന്നുള്ള റെഡി മെയ്ഡ് ഭക്ഷണങ്ങളെ തന്നെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് വീണ്ടും മാറിക്കൊണ്ടിരിക്കുകയാണ്. 

പുറത്തുനിന്ന് പതിവായി ഭക്ഷണം വാങ്ങി കഴിക്കുന്നത് കൊണ്ട് രണ്ട് പ്രശ്‌നങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന്, അത് പലവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു എന്നത്. രണ്ടാമതായി ഇതിനാവശ്യമായി വരുന്ന ചെലവ്. ഈ രണ്ട് കാര്യങ്ങളും പരിഗണിക്കുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കി കഴിക്കുന്നതാണ് നല്ലതെന്ന് തോന്നാറില്ലേ?

വിശക്കുമ്പോള്‍ 'ഇന്‍സ്റ്റന്റ്' ആയി കഴിക്കാവുന്ന ചില ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചുവച്ചാല്‍ തന്നെ പുറത്തുനിന്ന് വാങ്ങുന്ന പതിവിനെ മറികടക്കാം. ഇതിന് ഉചിതമായ സ്റ്റോര്‍ ഇടം ഫ്രിഡ്ജ് തന്നെയാണ്. എങ്ങനെയാണ് ഫ്രിഡ്ജിനെ ഇത്തരത്തില്‍ ഭക്ഷണങ്ങളാല്‍ സമ്പന്നമാക്കി സൂക്ഷിക്കുക? ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കുന്ന ഭക്ഷണങ്ങളുടെ ഒരു പട്ടികയാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പാലും തൈരുമാണ് ഈ പട്ടികയില്‍ ഒന്നാമതായി വരുന്നത്. ഒരു വീട്ടിലേക്ക് എപ്പോള്‍ വേണമെങ്കിലും ആവശ്യമായി വരാവുന്ന രണ്ട് ഉത്പന്നങ്ങള്‍. 

 


ആരോഗ്യത്തിന് അടിസ്ഥാനമായ രണ്ട് ഭക്ഷണസാധനങ്ങളും ആണ് ഇവ. 

രണ്ട്...

നേരത്തേ സൂചിപ്പിച്ചത് പോലെ 'ഇന്‍സ്റ്റന്റ്' ഭക്ഷണം ഇപ്പോള്‍ ഏവരുടെയും ജീവിതരീതികളുടെ ഭാഗമാണ്. പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഇത്തരത്തില്‍ കാനില്‍ ലഭിക്കും. സീഫുഡ്, പള്‍സസ്, സൂപ്പുകള്‍, സ്റ്റ്യൂ എന്നിങ്ങനെ പലതും കാന്‍ഡ് ആയി ലഭിക്കും. ഇതും ഫ്രിഡ്ജില്‍ സൂക്ഷിക്കാം. 

മൂന്ന്...

റെഗുലര്‍ ബട്ടര്‍, ഫ്‌ളേവേര്‍ഡ് ബട്ടര്‍, വിവിധ സോസുകള്‍ എന്നിവയും എപ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ബ്രഡിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ ഒപ്പം സ്‌പ്രെഡ് ആയി ഇവയെല്ലാം ഉപയോഗത്തില്‍ വരാം. 

നാല്...

ഫ്രിഡ്ജില്‍ എപ്പോഴും കുറച്ച് ചെറുനാരങ്ങ വാങ്ങി സ്‌റ്റോക്ക് ചെയ്യുക. ഇടയ്ക്ക് ഇത് ജ്യൂസാക്കി കഴിക്കാന്‍ മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം ആശ്വാസം നല്‍കാന്‍ കഴിയുമെന്ന നിലയില്‍ ഒരു അവശ്യഘടകമായി നാരങ്ങയെ പരിഗണിക്കുക. 

അഞ്ച്...

ഫ്രിഡ്ജിനകത്ത് കുടിവെള്ളം കുപ്പികളിലാക്കി സൂക്ഷിക്കുന്നവരുണ്ട്. 

 

 

ഇതോടൊപ്പം തന്നെ, വീട്ടില്‍ തയ്യാറാക്കിയ പല തരം ജ്യൂസുകള്‍, ലസ്സി പോലുള്ള പാനീയങ്ങളും കുപ്പികളിലാക്കി സൂക്ഷിക്കാം. 

ആറ്...

ആരോഗ്യത്തെ കുറിച്ച് ജാഗ്രതയുള്ളവരാണെങ്കില്‍ മോശം ഭക്ഷണസാധനങ്ങള്‍ സ്‌നാക്‌സ് ആയി ഉപയോഗിക്കാതെ നട്ട്‌സും സീഡ്‌സുമെല്ലാമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. അതിനാല്‍ തന്നെ നട്ട്‌സിനും സീഡ്‌സിനും ഫ്രിഡ്ജില്‍ അല്‍പം ഇടം കൊടുക്കാം. 

ഏഴ്...

ഡ്രൈഡ് ഫ്രൂട്ട്‌സും ആരോഗ്യത്തിന് വളരെ നല്ലതാണ്. വെറുതെ എന്തെങ്കിലും കഴിക്കണമെന്ന് തോന്നുമ്പോള്‍ ബേക്കറിയോ ഫ്രൈഡ് ഫുഡോ കഴിക്കുന്നതിന് പകരം അല്‍പം ഡ്രൈ ഫ്രൂട്ട്‌സാണ് കഴിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റം ചെറുതാകില്ല. റൈസിന്‍സ്, ഈന്തപ്പഴം എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുത്താവുന്നതാണ്. 

എട്ട്...

ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്ന മറ്റൊരു ഭക്ഷണമാണ് ചീസ്. ഇത് ഉപയോഗിക്കുന്നവരാണെങ്കില്‍ മാത്രം സ്‌റ്റോര്‍ ചെയ്താല്‍ മതിയാകും. 

 

 

വീട്ടില്‍ തന്നെ പിസ, ബര്‍ഗര്‍, സാന്‍ഡ്വിച്ച് എല്ലാം തയ്യാറാക്കാറുണ്ടെങ്കില്‍ ചീസ് തീര്‍ച്ചയായും അവശ്യഘടകം തന്നെ. 

ഒമ്പത്...

ഇഷ്ടവിഭവങ്ങള്‍ സ്വയം തയ്യാറാക്കി കഴിക്കുന്നവരെ സംബന്ധിച്ച് ഒഴിച്ചുകൂട്ടാനാകാത്ത ഒന്നാണ് ഇറച്ചി. അത് ഇഷ്ടാനുസരണം വാങ്ങി ഫ്രീസറില്‍ സൂക്ഷിക്കാവുന്നതാണ്. 

പത്ത്...

നിത്യജീവിതത്തിലെ ഡയറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഭക്ഷണമാണ് മുട്ട. എളുപ്പത്തില്‍ തയ്യാറാക്കാവുന്നതും ആരോഗ്യത്തിന് നിരവധി ഗുണങ്ങളേകുന്നതുമായ ഈ ഭക്ഷണം തീര്‍ച്ചയായും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടവയുടെ പട്ടികയില്‍ പ്രധാനം തന്നെയാണ്.

Also Read:- പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍...

click me!