കുഞ്ഞുങ്ങളുടെ പോഷകക്കുറവ് പരിഹരിക്കാനും ഭാരം കൂട്ടാനും ‘തേനമൃത് ’

By Web TeamFirst Published Jun 19, 2020, 11:49 AM IST
Highlights

കേരള കാര്‍ഷികസര്‍വകലാശാല തയ്യാറാക്കുന്ന വായില്‍ വെള്ളമൂറുന്ന 'തേനമൃത്' അങ്കണവാടികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. 

സംസ്ഥാനത്ത് ഭാരക്കുറവും പോഷകാഹാരക്കുറവും അനുഭവപ്പെടുന്ന കുട്ടികള്‍ക്കായി സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ 'തേനമൃത്' ന്യൂട്രി ബാര്‍ മിഠായികള്‍. ഭാരക്കുറവ് അനുഭവിക്കുന്ന 3 മുതൽ 6 വയസ്സു വരെയുള്ള കുട്ടികൾക്കു പോഷകാംശമുള്ള ഭക്ഷണം നൽകാനുള്ള സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ പദ്ധതിയാണിത്. 

കേരള കാര്‍ഷികസര്‍വകലാശാല തയ്യാറാക്കുന്ന വായില്‍ വെള്ളമൂറുന്ന 'തേനമൃത്' അങ്കണവാടികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ കുട്ടികളെ ഊര്‍ജസുലരും ആരോഗ്യമുള്ളവരുമാക്കാനുള്ള ഒരു പ്രത്യേക അമൃതാണ് ഇത്.  

വനിതാശിശുക്ഷേമവകുപ്പ് കേരളത്തില്‍ ഏകദേശം ആറായിരത്തോളം കുട്ടികള്‍ക്ക് ഗുരുതരമായ തൂക്ക കുറവുള്ളതായി കണ്ടെത്തി. അപ്രകാരമാണ് കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള കമ്മ്യൂണിറ്റി സയന്‍സ് വകുപ്പ് ഈ കുട്ടികള്‍ക്ക് വേണ്ടി ന്യൂട്രി ബാറുകള്‍ തയ്യാറാക്കുന്നത്. 

ഇതില്‍ ധാന്യവര്‍ഗത്തില്‍പ്പെട്ട   അരി, ഗോതമ്പ്, ചോളം , റാഗി എന്നിവയും പയറുവര്‍ഗത്തില്‍പ്പെട്ട സോയബീനും പൊട്ടുകടലയും ചേര്‍ത്തിട്ടുണ്ട്. ഈ ന്യൂട്രി ബാർ ഒരു കുട്ടിക്ക് 30 ദിവസത്തേക്കാണ് നല്‍കുന്നത് എന്നും കേരള കാര്‍ഷികസര്‍വകലാശാലയിലെ കമ്മ്യൂണിറ്റി സയന്‍സ് വകുപ്പ് മേധാവി പറഞ്ഞു. ഇത് എളുപ്പത്തില്‍ ദഹിക്കുന്നതാണെന്നും കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്നും ഡോ. നാരായണന്‍കുട്ടി പറയുന്നു. 

നിലവിൽ അങ്കണവാടികൾ അടഞ്ഞുകിടക്കുന്നതിനാൽ ജീവനക്കാരോ ആശാ വർക്കർമാരോ മുഖേനയാകും ഇവ വീടുകളിൽ എത്തിക്കുന്നത്. 

 

Also Read: കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ...

click me!