Asianet News MalayalamAsianet News Malayalam

കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത നാല് ഭക്ഷണങ്ങൾ

മോശം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം മാത്രമല്ല മോശം പട്ടികയിൽ വരുന്നത്. കുട്ടികൾക്ക് അമിതമായ ക്ഷീണം, മന്ദത, ഉറക്കം, ഭാരക്കൂടുതൽ എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണമാണ് ഒഴിവാക്കേണ്ടത്. 

unhealthy Foods You Should Never Give Your Children
Author
Trivandrum, First Published Jun 17, 2020, 3:56 PM IST

കുട്ടികൾ‌ക്ക് പൊതുവെ ഭക്ഷണം കഴിക്കാൻ മടിയാണ്. എന്നാൽ ബേക്കറി പലഹാരങ്ങൾ കഴിക്കാൻ കുട്ടികൾക്ക് വലിയ താൽപര്യമാണ്. മോശം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. പഴകിയ ഭക്ഷണം മാത്രമല്ല മോശം പട്ടികയിൽ വരുന്നത്. കുട്ടികൾക്ക് അമിതമായ ക്ഷീണം, മന്ദത, ഉറക്കം, ഭാരക്കൂടുതൽ എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണമാണ് ഒഴിവാക്കേണ്ടത്. കുട്ടികൾക്ക് കൊടുക്കാൻ പാടില്ലാത്ത ‌നാല് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കുട്ടികൾക്ക് പ്രകൃതിദത്തമായ ശർക്കര ഉപയോഗിച്ച് പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാവുന്നതാണ്. കൃത്രിമ മധുരം ചേർത്ത
ബേക്കറി പലഹാരങ്ങൾ നിർബന്ധമായും നിയന്ത്രിക്കണം. ഇത് കൗമാരത്തിൽ തന്നെ ചിലപ്പോൾ പ്രമേഹം പിടിപെടുന്നതിന് കാരണമാകും.

രണ്ട്...

കോളകൾ ഒഴിവാക്കി പകരം സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയ പ്രകൃതിദത്ത പാനീയങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുക.

മൂന്ന്...

 കടകളിൽ നിന്ന് പാക്കറ്റിലാക്കി വാങ്ങുന്ന ഫ്രൈ വിഭവങ്ങൾ ഒഴിവാക്കണം. ടിവി കാണുമ്പോൾ ഇത്തരം ഭക്ഷണം കൊറിക്കുന്ന ശീലം പാടെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കണം.

നാല്...

നൂഡിൽസിൽ പോഷകാഹാരം കുറവാണെന്ന് മാത്രമല്ല, ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. രണ്ട് വയസ്സിനും മൂന്ന് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രതിദിനം 1,000 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം പാടില്ല. എട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ഇത് പ്രതിദിനം 1,200 മില്ലിഗ്രാമിൽ കൂടരുത്.  

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച നട്സ് ഏതാണ്...?


 

Follow Us:
Download App:
  • android
  • ios