മഴക്കാലത്ത് നിർബന്ധമായും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ ഇതാണ്

Published : Oct 18, 2025, 10:59 PM IST
food-items

Synopsis

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് നമ്മുടെ ഭക്ഷണ ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാണ്.

പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് ഭക്ഷണ ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഈ ഭക്ഷണങ്ങൾ മഴക്കാലത്ത് ഒഴിവാക്കണം. കാരണം ഇതാണ്, ശ്രദ്ധിക്കുമല്ലോ.

1.തെരുവ് ഭക്ഷണങ്ങൾ

തെരുവ് ഭക്ഷണങ്ങൾ ഒഴിവാക്കാൻ അത്ര എളുപ്പമല്ലെങ്കിലും മഴക്കാലത്ത് ഇത് പൂർണമായും ഒഴിവാക്കുന്നതാണ് ഉചിതം. സുരക്ഷിതമല്ലാത്ത വെള്ളവും വൃത്തിയില്ലാത്ത സാഹചര്യത്തിലും ആകാം ഇത്തരം ഭക്ഷണങ്ങൾ ഉണ്ടാക്കുന്നത്. ഇത് ഭക്ഷ്യവിഷബാധ ഏൽക്കാനും കാരണമാകുന്നു.

2. എരിവുള്ള ഭക്ഷണങ്ങൾ

ഭക്ഷണം കഴിച്ചാൽ അത് നന്നായി ദഹിക്കേണ്ടത് പ്രധാനമാണ്. എരിവുള്ള ഭക്ഷണങ്ങൾ അതിന് തടസ്സം സൃഷ്ടിക്കുന്നു. അസിഡിറ്റി, ദഹനക്കേട് എന്നിവയിലേക്ക് നയിക്കുന്ന എരിവുള്ള ഭക്ഷണങ്ങൾ ആമാശയ പാളിയെ ബാധിക്കുകയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവാനും കാരണമാകുന്നു. പകരം എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

3. വറുത്ത ഭക്ഷണങ്ങൾ

ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാക്കുന്ന വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങൾക്ക് ദോഷമുണ്ടാക്കുന്നില്ല. എന്നാൽ മഴക്കാലത്ത് പതിവായി വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു.

4. ഉപ്പ്

മഴക്കാലത്ത് ഉപ്പ് കഴിക്കുന്നത് പരമാവധി കുറയ്ക്കുക. കാരണം ഇത് ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാനും വയറു വീർക്കാനും കാരണമാകുന്നു. ഇത് രക്തസമ്മർദ്ദത്തെ ബാധിക്കുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.

5. അസംസ്കൃത ഇലക്കറികൾ

ഇവയിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ എല്ലാ പച്ചക്കറികളും നന്നായി വേവിച്ച് മാത്രം കഴിക്കാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ