ഐസ്ക്രീം കഴിക്കുന്നതിന് മുമ്പ് അറിയേണ്ട 4 കാര്യങ്ങൾ

By Web TeamFirst Published Oct 7, 2019, 10:28 AM IST
Highlights

ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്. കാരണം വിയർത്തു കുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്.

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. ചിലർക്ക് ഐസ്ക്രീം എത്ര കഴിച്ചാലും മതിയാവില്ല. ഐസ്ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ വിളിച്ചു വരുത്തുകയേയുള്ളൂ. ഐസ്ക്രീം കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഒന്ന്...

ഉച്ച സമയങ്ങളിൽ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയർത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്. കാരണം വിയർത്തു കുളിച്ചിരിക്കുമ്പോൾ തണുത്തത് എന്ത് കഴിച്ചാലും ഉള്ളിൽ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്.  തൊണ്ടവേദന, പനി, ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങൾ പിടിപെടാം. 

രണ്ട്...

ഐസ്ക്രീമിൽ കാർബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണർ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെൽത്തിലെ വിദ​ഗ്ധർ പറയുന്നു. ഐസ്ക്രീം കഴിച്ച ഉടൻ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്. 

മൂന്ന്...

രാത്രി സമയങ്ങളിൽ ഐസ്ക്രീം ഒഴിവാക്കുക. ഉറങ്ങുമ്പോൾ ശരീരം ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാത്തതിനാൽ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്ക്രീമിൽ മാത്രം ഏതാണ്ട് 4–5 ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400–500 ക‌ാലറിയാണ്. 

നാല്...

തണുത്ത‌് കട്ടിയായിരിക്കുന്ന ഐസ്ക്രീം ചവച്ചുകഴിക്കുന്ന ശീലം ചിലർക്കുണ്ട്. ഐസ്ക്രീം ചവച്ചരച്ച് കഴിക്കുന്നത് മോണകൾക്കും പല്ലുകൾക്കുമാണ് കൂടുതൽ ദോഷം ചെയ്യുന്നത്.

  

click me!