തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി കുടിക്കുന്ന തത്തമ്മ; വീഡിയോ വൈറല്‍

Published : Aug 10, 2020, 09:43 AM IST
തെങ്ങില്‍ നിന്ന് കരിക്ക് കൊത്തി കുടിക്കുന്ന തത്തമ്മ; വീഡിയോ വൈറല്‍

Synopsis

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

തെങ്ങില്‍ കയറി കരിക്ക് കൊത്തി കുടിക്കുന്ന ഒരു തത്തയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

തത്തയുടെ സ്വയം പര്യാപ്തതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇളനീര്‍ കുടിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് എന്ന കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കുവച്ചത്. ഒപ്പം ഇളനീര്‍ കുടിക്കുന്നതിന്‍റെ ഗുണങ്ങളും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

 

'ഭക്ഷണ ശേഷം ഇളനീര്‍ കുടിക്കുന്നത് ദഹനം സുഗമമാക്കാനായി മികച്ചതാണെന്ന് പറയാറുണ്ട്. അമിതവണ്ണം തടയാനും നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇളനീര്‍ പതിവായി കുടിക്കാം'- സുശാന്ത കുറിച്ചു. 

Also Read: വര്‍ക്കൗട്ടിന് ശേഷം ഇളനീര്‍ കുടിച്ചോളൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ