Asianet News MalayalamAsianet News Malayalam

വര്‍ക്കൗട്ടിന് ശേഷം ഇളനീര്‍ കുടിച്ചോളൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാൽസ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ. 

coconut water as a Workout drink
Author
Thiruvananthapuram, First Published Jun 12, 2020, 10:52 PM IST

ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇളനീര്‍. പൊട്ടാസ്യം, മാംഗനീസ്​, വിറ്റാമിൻ സി, കാൽസ്യം, ഫൈബറുകൾ എന്നിവയാൽ സമ്പന്നമാണ്​ മലയാളിയുടെ കൽപ്പവൃക്ഷമായ തെങ്ങിൽ നിന്ന്​ ലഭിക്കുന്ന ഇളനീർ. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാൻ ഇളനീരിന്​ കഴിയും.

 നിര്‍ജലീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച പാനീയമാണ് ഇളനീര്‍.  കുറഞ്ഞ കലോറിയും സ്വാഭാവികമായ എൻസൈമുകളും ധാതുക്കളും  ചേർന്ന ഈ പാനീയം 'സൂപ്പർ ഡ്രിങ്ക്'​ ആയാണ്​ അറിയപ്പെടുന്നത്​.  അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം കൂടിയാണിത് .

ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ദഹനസഹായിയായും ഇത്​ പ്രവർത്തിക്കുന്നു. കിടക്കുന്നതിന്​ മുമ്പ്​ ഇളനീർ കുടിക്കുന്നത്​ വഴി ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാന്‍ സഹായിക്കും. 

coconut water as a Workout drink

 

ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. പ്രത്യേകിച്ച് വര്‍ക്കൗട്ടിന് ശേഷം കുടിക്കാവുന്ന ഏറ്റവും നല്ല പാനീയമാണ് ഇളനീര്‍.

അതിരാവിലെ വെറും വയറ്റില്‍ ഇളനീർ കുടിക്കുന്നതും​ ഏറേ ഗുണകരമാണ്​.  പ്രതിരോധശേഷി വർധിപ്പിക്കാനും ഇത് സഹായിക്കും.  ഒപ്പം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാനും ഇളനീര്‍ സഹായിക്കും എന്നും വിദഗ്ധര്‍ പറയുന്നു. ചര്‍മ്മത്തിനും ഏറെ നല്ലതാണ് ഇളനീര്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

Coconut water is one of the best drinks to combat summer heat and also serves as a powerful natural sports drink for an instant boost of energy. 🥤It can be a great way to rehydrate after a hard, sweaty workout. 🥤Swap coconut water for a traditional sports drink and skip the added sugar and other synthetic ingredients. 🥤It’s low in calories and easy on stomach. 🥤Reduce pigmentations, good for ache, dull and dry skin. 🥤Great hangover cure. Alcohol causes dehydration which may lead to a headache and a nauseous feeling the next morning. Coconut water helps in fighting both and also restores the lost electrolytes. #Nmamilife #nmamilifegirl #eattodayfortomorrow #nutritionist #dietitian #health #lifestyle #nmami #nmamiagarwal

A post shared by Nmami (@nmamiagarwal) on Jun 8, 2020 at 5:46am PDT

 

Also Read: ഇനി വെറും രണ്ട് മിനിറ്റ് കൊണ്ട് വര്‍ക്കൗട്ട് ചെയ്യാം സിംപിളായി...

Follow Us:
Download App:
  • android
  • ios