Food Video: ഈ ചിക്കന്‍ ടിക്ക ടോസ്റ്റിന്‍റെ വില 3200 രൂപ; വൈറലായി വീഡിയോ

Published : Sep 16, 2022, 03:08 PM ISTUpdated : Sep 16, 2022, 03:14 PM IST
Food Video: ഈ ചിക്കന്‍ ടിക്ക ടോസ്റ്റിന്‍റെ വില 3200 രൂപ; വൈറലായി വീഡിയോ

Synopsis

വലിയ റെസ്റ്റോറന്‍റുകളിലെ വില കൂടിയ വിഭവങ്ങളും ഭക്ഷണ പ്രേമികള്‍ക്ക് പ്രിയമാണ്. കടുത്ത മത്സരം നടക്കുന്ന മേഖലയുമാണിത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം നല്‍കുന്നതിനൊപ്പം നവ്യമായ അനുഭവം കൂടി സമ്മാനിക്കുക എന്നതും റെസ്റ്റോറന്‍റുകള്‍ക്ക് പ്രധാനമാണ്. 

ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? ഇല്ല എന്ന് മാത്രമല്ല, വിവിധ തരം രുചികള്‍ പരീക്ഷിക്കാനും മടിയില്ലാത്തവരാണ് ഭക്ഷണ പ്രേമികള്‍.  സ്ട്രീറ്റ് ഫുഡ് ആയിക്കോട്ടെ, മുന്തിയ റെസ്റ്റോറെന്‍റുകളിലെ ഭക്ഷണമായിക്കോട്ടെ, ഭക്ഷണം വെറൈറ്റി ആയിരിക്കണം എന്നേ ഇക്കൂട്ടര്‍ക്കുള്ളു. ഇത്തരത്തിലുള്ള പല പാചക പരീക്ഷണങ്ങളുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് ഒരു കോമ്പിനേഷനും ഇല്ലാത്ത ചില വിചിത്ര വിഭവങ്ങള്‍ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. 

വലിയ റെസ്റ്റോറെന്‍റുകളിലെ വില കൂടിയ വിഭവങ്ങളും ഭക്ഷണ പ്രേമികള്‍ക്ക് പ്രിയമാണ്. കടുത്ത മത്സരം നടക്കുന്ന മേഖലയുമാണിത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഭക്ഷണം നല്‍കുന്നതിനൊപ്പം നവ്യമായ അനുഭവം കൂടി സമ്മാനിക്കുക എന്നതും റെസ്റ്റോറന്‍റുകള്‍ക്ക് പ്രധാനമാണ്. അതിന് അനുസരിച്ച് ഭക്ഷണത്തിന്‍റെ വിലയും കൂടും. 

അത്തരമൊരു അനുഭവമാണ് നൂറു എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ പങ്കുവച്ചത്. ഒരു റെസ്റ്റോറന്‍റില്‍ നിന്ന് ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റ് കഴിച്ച അനുഭവം ആണ് യുവതി ഇവിടെ പങ്കുവയ്ക്കുന്നത്. വെറും ചിക്കന്‍ ടിക്ക ടോസ്റ്റ് അല്ല, അയേണ്‍ ബോക്സ് ഉപയോഗിച്ച് ചൂടാക്കിയ ചിക്കന്‍ ടിക്ക ചീസ് ടോസ്റ്റാണിത്. 3200 രൂപയാണ് ഇതിന്‍റെ വില. 

ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. പലരും സംഭവത്തിന്‍റെ വില കേട്ട് അമ്പരന്നു എന്നാണ് പറയുന്നത്. ഇതിന്‍റെ നാലില്‍ ഒന്ന് രൂപയ്ക്ക് ഞാന്‍ ഇത് തയ്യാറാക്കി തരാം എന്നാണ് ഒരാളുടെ കമന്‍റ്. ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ റെസിപ്പി എങ്ങനെ ഈ റെസ്റ്റോറെന്‍റില്‍ എത്തി എന്നും ചിലര്‍ ചോദിക്കുന്നു. 

 

Also Read: അമ്മയ്ക്ക് ചോക്ലേറ്റ് മില്‍ക്ക് ടീ ഉണ്ടാക്കി നല്‍കി കുരുന്ന്; രസകരം ഈ വീഡിയോ

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍