Weight Loss : വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സ്മൂത്തി; റെസിപ്പി

Web Desk   | Asianet News
Published : Apr 14, 2022, 06:42 PM ISTUpdated : Apr 14, 2022, 06:45 PM IST
Weight Loss :  വണ്ണം കുറയ്ക്കാൻ ഇതാ ഒരു ഹെൽത്തി സ്മൂത്തി; റെസിപ്പി

Synopsis

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചോക്ലേറ്റ് സ്മൂത്തി റെസിപ്പി പങ്കുവച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്ര. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉയർന്ന പ്രോട്ടീൻ ചോക്ലേറ്റ് സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെ എന്നുള്ള വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പൂജ.

വണ്ണം കുറയ്ക്കാനായി പലരും ചെയ്യുന്നത് ഡയറ്റും വ്യായാമവുമാണ്. എന്നാൽ ഇവ രണ്ടും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. കലോറി കുറഞ്ഞ ഭക്ഷണങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കും. വണ്ണം കുറയ്ക്കാൻ പ്രധാനമാണ് പ്രോട്ടീൻ. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ വിശപ്പ് കുറയ്ക്കുക മാത്രമല്ല കൂടുതൽ എനർജി ലെവൽ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 

ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു 'ചോക്ലേറ്റ് സ്മൂത്തി' റെസിപ്പി പങ്കുവച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്ര. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഉയർന്ന പ്രോട്ടീൻ ചോക്ലേറ്റ് സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെ എന്നുള്ള വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് പൂജ.

വേണ്ട ചേരുവകൾ...

ഓട്സ്                                                             1/4 കപ്പ്
പഴം                                                            1 എണ്ണം ( ചെറുത്)
ചിയ വിത്തുകൾ                                    1 ടീസ്പൂൺ കുതിർത്തത്
കൊക്കോ പൗഡർ                                അര ടീസ്പൂൺ
കാപ്പി പൊടി                                            1/4 ടീസ്പൂൺ
ബദാം                                                           5 എണ്ണം
ഉണക്ക മുന്തിരി                                        7 എണ്ണം
പീനട്ട് ബട്ടർ                                             1 ടീസ്പൂൺ
പാൽ                                                          മുക്കാൽ കപ്പ്
പ്രോട്ടീൻ പൗഡർ                                  അര ടീസ്പൂൺ

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു മിക്സിയുടെ ജാറിലേക്കിട്ട് അടിച്ചെടുക്കുക. കുടിക്കുന്ന സമയത്ത് ഐസ് ക്യൂബ് ചേർക്കാവുന്നതും ആണ്. ഇതാദ്യമായല്ല പൂജ മൽഹോത്ര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇത്തരം ഹെൽത്തി ജ്യൂസുകൾ പരിചയപ്പെടുത്തുന്നത്. ഇത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും ഈ സ്മൂത്തി സഹായിക്കും.

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍