നടി നൈല ഉഷയോടാണ് തന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തെപ്പറ്റി സൂപ്പർസ്റ്റാർ വാചാലനാകുന്നത്. ഇതിന്റെ വീഡിയോ നൈഷ ഉഷ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.  

കാവൽ(kaaval) സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് നടനും എംപിയുമായ സുരേഷ് ​ഗോപി (suresh gopi). ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഏതാണെന്ന് തുറന്ന് പറയുകയാണ് സുരേഷ് ​ഗോപി.

നടി നൈല ഉഷയോടാണ് തന്റെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തെപ്പറ്റി സൂപ്പർസ്റ്റാർ വാചാലനാകുന്നത്. ഇതിന്റെ വീഡിയോ നൈഷ ഉഷ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

തൈരും ചമ്മന്തിയും നാരങ്ങ അച്ചാറും ചേർത്ത് ഇഡ്ഡലിക്കൊപ്പം കഴിക്കുന്നതാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണം. ഇതു തന്നെ ചോറിനൊപ്പവും കഴിക്കാറുണ്ടെന്നും ഷൂട്ടിങ് സെറ്റിൽ പലരെയും താൻ ഇങ്ങനെ ഊട്ടിയിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു. 

ഹൈറേഞ്ച് പശ്ചാത്തലത്തിൽ രണ്ടു കാലഘട്ടത്തിന്റെ കഥയാണ് ‘കാവൽ’ പറയുന്നത്. സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 

View post on Instagram