ലോക്ക്ഡൗണ്‍ കാലത്ത് അമിതവണ്ണം കുറയ്ക്കാന്‍ ഏറ്റവും നല്ലത് ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Apr 12, 2020, 3:06 PM IST
Highlights

ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതേ ഇരുന്ന് കഴിച്ച് വണ്ണം വെച്ചവരുണ്ടോ? കലോറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

ലോക്ക് ഡൗണ്‍ കാലത്ത് വീട്ടില്‍ വെറുതേ ഇരുന്ന് കഴിച്ച് വണ്ണം വെച്ചവരുണ്ടോ? കലോറി കുറഞ്ഞതും നാരുകൾ ധാരാളം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം...

ഒന്ന്... 

തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ്  ഗ്രീന്‍ ടീ.  ശരീരത്തിലെ മെറ്റബോളിസം കൂട്ടി കൂടുതല്‍ കാലറി പുറംതള്ളാന്‍ ഇത് സഹായിക്കും.

രണ്ട്... 

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് അകറ്റാൻ ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഓട്‌സില്‍ ധാരാളം സോല്യുബിള്‍ ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇവ കൊളസ്‌ട്രോളിനെതിരെ പ്രതിരോധിക്കാന്‍ സഹായിക്കും. സോല്യുബിള്‍ ഫൈബര്‍ ബൈല്‍ ആസിഡുകളുമായി ചേര്‍ന്ന് കൊളസ്‌ട്രോളിനെ ഇല്ലാതാക്കും. 

മൂന്ന്... 

 പോഷകസമ്പന്നമായ ഭക്ഷണമാണ് ആപ്പിള്‍ . ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയതാണ് ഇവ. കൂടാതെ വൈറ്റമിന്‍ , മിനറല്‍സ് എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രാതലില്‍ ആപ്പിള്‍ സ്ഥിരമായി കഴിക്കുന്നത്‌ വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

നാല്...

ചെറുചന വിത്ത്‌ കാലറി കുറഞ്ഞതും എന്നാല്‍ ഫൈബര്‍ സമ്പന്നവുമാണ്. ഒമേഗ  3യുടെ കലവറ കൂടിയാണിത്. അതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് കഴിക്കുന്നത് നല്ലതാണ്. 

അഞ്ച്...

 വൈറ്റമിന്‍ സി, സിങ്ക് എന്നിവ ധാരാളമടങ്ങിയതാണ് ബദാം. ശരീരഭാരം കൂടാതെ നിയന്ത്രിക്കാന്‍ ബദാം കഴിക്കുന്നതിലൂടെ സാധിക്കും. 

ആറ്... 

പ്രോട്ടീനാല്‍ സമ്പന്നമാണ് മുട്ട എന്ന് എല്ലാവര്‍ക്കുമറിയാം. കലോറി കുറഞ്ഞതും എന്നാലോ പ്രോട്ടീന്‍ സമ്പന്നവുമാണ് ഇവ. മുട്ട കഴിക്കുന്നത് വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനാകും. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ മുട്ട പുഴുങ്ങി കഴിക്കുന്നതാകും കൂടുതൽ നല്ലത്.

click me!