കുടലിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

Published : Aug 10, 2023, 12:39 PM IST
കുടലിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട  ഭക്ഷണങ്ങള്‍...

Synopsis

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന  ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. 

വയറിന്‍റെ അഥവാ കുടലിന്‍റെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.  വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ് കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ടത്. അത്തരത്തില്‍ വയറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്...

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്.  ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്‍റെയും കുടലിന്‍റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും. 

രണ്ട്...

പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ തയ്യാറാക്കിയ  മികച്ച പ്രോബയോട്ടിക് ഭക്ഷണമാണ് പനീര്‍. അതിനാല്‍ ഇവ പതിവായി കഴിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

മൂന്ന്...

ഗ്രീന്‍ ടീ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഗ്രീന്‍ ടീ പതിവാക്കുന്നത് വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

നാല്...

ഉള്ളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മിക്ക കറികളിലും പ്രധാന ചേരുവയായി നമ്മള്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളിയും സവാളയുമൊക്കെ. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഉള്ളി സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും.

അഞ്ച്...

നേന്ത്രപ്പഴം ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കും. 

ആറ്...

പപ്പായ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം ദഹനത്തെ സുഗമമാക്കുന്നതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്