
2021 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. കൊവിഡിനിടയിലും പുതുവത്സരം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. 2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ? ഗൂഗിൾ ഈ വർഷത്തെ സെർച്ച് ട്രെൻഡുകൾ (Search Trends) വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്ത്യക്കാർ ഗൂഗിളിൽ സെർച്ച് ചെയ്ത ട്രെൻഡിംഗ് ഭക്ഷണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് 'എനോക്കി മഷ്റൂം' (Enoki Mushroom) ആണ്. ജാപ്പനീസ് ഭക്ഷ്യവിഭവങ്ങളിൽ വ്യാപകമായി ഉപയോഗിച്ച് വന്നിരുന്ന ഒന്നാണ് ഇത്തരം കൂൺ. ഒരു വെളുത്ത കൂൺ ആണ് ഇത്. ഇത് ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കാം.
ഇനി രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് 'മോദകമാണ്' (Modak) ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുര പലഹാരങ്ങളിലൊന്നാണ് മോദക്. മിക്ക ഉത്സവങ്ങളിലും മോദകം ഒരു പ്രധാന വിഭവമാണ്. ഗണേശ ചതുർത്ഥി അടക്കം നിരവധി ഉത്സവങ്ങളിൽ മോദക് തയ്യാറാക്കാറുണ്ട്.
ഇനി മോദക് കഴിഞ്ഞാൽ മൂന്നാമതായി ട്രെൻഡിംഗിൽ നിൽക്കുന്നത് 'മേത്തി മട്ടർ മലൈ ' ആണ്. ഉലുവ ഇല, കടല, ക്രീം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു ജനപ്രിയ ഇന്ത്യൻ വിഭവമാണ് മേത്തി മാറ്റർ മലൈ. മേത്തി മാറ്റർ മലൈയുടെ പാചകക്കുറിപ്പ് ഏറ്റവും കൂടുതൽ തിരഞ്ഞത് ഹിമാചൽ പ്രദേശിലും ഛത്തീസ്ഗഢിലും ആണ്. ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ ആളുകളാണ് ഗൂഗിളിൽ ഈ വിഭവം തിരഞ്ഞത്.
നാലാം സ്ഥാനത്ത് നിൽക്കുന്നത് 'പാലക് ചീര' യാണ്. സസ്യാഹാരികൾക്ക് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആരോഗ്യകരമായ ഉറവിടം കൂടിയാണിത്. ഗൂഗിൾ നൽകിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗോവ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലുള്ളവരാണ് ഈ ഭക്ഷണത്തെ പറ്റി ഏറ്റവും കൂടുതൽ തിരഞ്ഞത്.
അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് 'ചിക്കൻ സൂപ്പ്' ആണ്. സൂപ്പുകൾ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പ്രോട്ടീൻ സമ്പുഷ്ടമായ ചിക്കൻ സൂപ്പ് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ഗോവ, അരുണാചൽ പ്രദേശ്, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ ആളുകളാണ് ചിക്കൻ സൂപ്പ് റെസിപ്പി കൂടുതലായി തിരഞ്ഞത്.
2021ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ