Special Brinjal Curry Recipe : വഴുതനങ്ങ കറി ഇത് പോലെ ഉണ്ടാക്കി നോക്കു; റെസിപ്പി

Published : Jul 22, 2022, 11:57 AM ISTUpdated : Jul 22, 2022, 12:18 PM IST
Special Brinjal Curry Recipe :  വഴുതനങ്ങ കറി ഇത് പോലെ ഉണ്ടാക്കി നോക്കു; റെസിപ്പി

Synopsis

വഴുതനങ്ങ കൊണ്ട് ഏതൊക്കെ കറിയാണ് നിങ്ങൾ തയ്യാറാക്കാറുള്ളത്? ഇനി മുതൽ ചോറിനും ചപ്പാത്തിയ്ക്കുമെല്ലാം കഴിക്കാവുന്ന ഒരു സ്പെഷ്യൽ വഴുതനങ്ങ കറി ഈസിയായി തയ്യാറാക്കാം.  എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

പഴങ്ങളും പച്ചക്കറികളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വണ്ണം കുറയ്ക്കുന്നത് മുതൽ ശരീരത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വരെ പഴങ്ങളും പച്ചക്കറികളും സഹായിക്കാറുണ്ട്. ഇത്തരത്തിൽ വഴുതനങ്ങ കഴിക്കുന്നതും ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടാതെ പോഷകസമൃദ്ധമായ ഒരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ. 

വഴുതനങ്ങ കൊണ്ട് ഏതൊക്കെ കറിയാണ് നിങ്ങൾ തയ്യാറാക്കാറുള്ളത്? ഇനി മുതൽ ചോറിനും ചപ്പാത്തിയ്ക്കുമെല്ലാം കഴിക്കാവുന്ന ഒരു സ്പെഷ്യൽ വഴുതനങ്ങ കറി ഈസിയായി തയ്യാറാക്കാം.  എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ....

പച്ച വഴുതനങ്ങ                         1/2 കിലോ
തക്കാളി                                       1 എണ്ണം
ഉണക്കമാങ്ങ                               2 സ്പൂൺ
വെള്ളം                                          2 ഗ്ലാസ്‌
തേങ്ങ                                          അര മുറി
മുളക് പൊടി                               2 സ്പൂൺ
കാശ്മീരി ചില്ലി പൊടി               1 സ്പൂൺ
മല്ലി പൊടി                                     2 സ്പൂൺ
ജീരകം                                          1 സ്പൂൺ
ഉലുവ                                            1/2 സ്പൂൺ
കറിവേപ്പില                                 3 തണ്ട്
മഞ്ഞൾ പൊടി                             1 സ്പൂൺ
ഉപ്പ്                                                  2 സ്പൂൺ
പുളി പിഴിഞ്ഞത്                              1/2 ഗ്ലാസ്‌.
എണ്ണ                                              2 സ്പൂൺ
കടുക്                                            1 സ്പൂൺ
ചുവന്ന മുളക്                                 2 എണ്ണം
കറിവേപ്പില                                    1 തണ്ട് 

തയ്യാറാക്കുന്ന വിധം...

പച്ച വഴുതനങ്ങ ചെറുതായി മുറിച്ചു കുക്കറിൽ 2 വിസിൽ വച്ചു വേവിച്ചു എടുക്കുക. ചീന ചട്ടി വച്ചു ചൂടാകുമ്പോൾ ഒരു സ്പൂൺ എണ്ണ ഒഴിച്ച്, തേങ്ങ ചേർത്ത് വറുത്തു എടുക്കുക. ശേഷം അതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, ജീരകം, ഉലുവ, കാശ്മീരി ചില്ലി പൗഡർ, കറി വേപ്പില എന്നിവ ചേർത്ത് വരുത്തു എടുക്കുക.

വറുത്ത കൂട്ട് തണുക്കുമ്പോൾ നന്നായി അരച്ച് മാറ്റി വയ്ക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചു, കറിവേപ്പിലയും ചേർത്ത്, അതിലേക്ക് വേവിച്ച വഴുതനങ്ങ, തക്കാളി എന്നിവ ചേർത്ത് നന്നായി വഴറ്റി സ്പൂൺ കൊണ്ട് ഉടച്ചു എടുക്കുക. അതിലേക്ക് അരപ്പ് ചേർത്ത്, ഉണക്ക മാങ്ങയും, പുളി പിഴിഞ്ഞതും, ഉപ്പും ചേർത്ത് നന്നായി കുറുക്കി എടുക്കുക. കുറച്ചു കറിവേപ്പില കൂടെ ചേർത്ത് കൊടുക്കാവുന്നതാണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

Read more  ചക്ക അട ഇങ്ങനെ തയ്യാറാക്കി നോക്കൂ

വഴുതനങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

വഴുതനങ്ങയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കലോറികൾ വളരെ കുറവുമാണ്. ഫൈബറുകൾ വളരെ പത്തുക മാത്രമേ ദഹിക്കൂ. അതിനാൽ തന്നെ ഫൈബറുകൾ ഒരുപാടുള്ള ഭക്ഷണം കഴിക്കുന്നത് കൂടുതൽ നേരം വയറ് നിറഞ്ഞതായി തോന്നാൻ സഹായിക്കും. 

രണ്ട്...

വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള ഫൈറ്റൊ പോഷകങ്ങൾ കോശ സ്തരങ്ങളെ സംരക്ഷിക്കും. മാത്രമല്ല ഓർമ്മശക്തി കൂട്ടാനും സഹായിക്കും. തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിച്ച് കൊണ്ടാണ് വഴുതനങ്ങ തലച്ചോറിനെ സംരക്ഷിക്കുന്നത്. 

മൂന്ന്...

വഴുതനങ്ങയിലടങ്ങിയ ഭക്ഷ്യ നാരുകൾ അന്നനാളത്തിലെ വിഷഹാരികളെ നീക്കുന്നു. ഇത് മലാശയ അർബുദം (Colon cancer) തടയാൻ സഹായിക്കുന്നു. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നു. ഓസ്റ്റിയോ പോറോസിസ് വരാതെ തടയുന്നു. എല്ലുകളുടെ സാന്ദ്രത കൂട്ടുന്നു. വഴുതനയിൽ അടങ്ങിയ ഇരുമ്പ്, കാത്സ്യം എന്നിവ എല്ലുകളുടെ ആരോഗ്യത്തിനും ശരീരശക്തിക്കും ഗുണകരം. 

നാല്...

ക്ഷീണം, തളർച്ച, വിഷാദം ഇവയെല്ലാം വിളർച്ച മൂലം ഉണ്ടാകാം. ഇരുമ്പിന്റെ അംശം ധാരാളമുള്ള ഭക്ഷണങ്ങൾ കഴിച്ച് വിളർച്ച തടയാം. വഴുതനങ്ങയിൽ ഇരുമ്പ് ധാരാളം ഉണ്ട്. ക്ഷീണവും വിളർച്ചയും സമ്മർദ്ദവും അകറ്റാൻ വഴുതനങ്ങ മികച്ച സഹായകമാണ്.

Read more  കഞ്ഞിക്കൊപ്പം കഴിക്കാൻ രുചികരമായ ഒരു വിഭവം; റെസിപ്പി

 

PREV
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍