ജീവിതശൈലി, കാലാവസ്ഥ, പ്രായം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ പല കാര്യങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. 

പ്രായമാകുന്നതിനനുസരിച്ച്​ ചർമ്മത്തിന്‍റെ ഘടനയില്‍ മാറ്റംവരുന്നത് സ്വാഭാവികമാണ്. ഇത്​ ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്താം. എന്നാല്‍ ചിലരില്‍ ശരിക്കുമുള്ളതിനെക്കാൾ പ്രായം തോന്നിക്കാം. നമ്മുടെ ചില ദൈനംദിന ശീലങ്ങള്‍ ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാകും. ജീവിതശൈലി, കാലാവസ്ഥ, പ്രായം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ പല കാര്യങ്ങളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ ബാധിക്കാം. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഗ്രീന്‍ ടീ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്‍റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ പതിവാക്കാം.

രണ്ട്...

ഹെര്‍ബല്‍ ചായകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുരുമുളകിട്ട ചായ, റോസ് ടീ തുടങ്ങിയവയിലെ വിറ്റമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

മൂന്ന്...

മഞ്ഞള്‍ ചായ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിന്‍റെയും പാലിന്‍റെയും ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ മുതല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് വരെ നല്ലതാണ്. 

നാല്...

നാരങ്ങാ വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. നിര്‍ജ്ജലീകരണം ഒഴിവാക്കാനും ശരീരം തണുപ്പിക്കാനും നാരങ്ങാ വെള്ളം സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: പതിവായി വഴുതനങ്ങ കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...

youtubevideo